സ്വാഭാവിക അഭിനയം കൊണ്ട് മനം കവർന്ന നടൻ വിനായകൻ ആദ്യമായി ടൈറ്റിൽ റോളിലെത്തുന്ന ചിത്രമായ തൊട്ടപ്പനെത്തുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ​ഗംഭീര വരവേൽപ്പാണ് ലഭിക്കുന്നത്.

കിസ്മത്തിന് ശേഷം ഷാനവാസ് ബാവക്കുട്ടി ചെയ്യുന്ന പടമാണ് തൊട്ടപ്പൻ. തന്റെ ഫേസ് ബുക്ക് അക്കൗണ്ടിലൂടെയാണ് ഷാനവാസ് ബാവക്കുട്ടി ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടത്.

ആരെയും മനം മയക്കുന്നത്ര ഭം​ഗിയുണ്ട് ആ പോസ്റ്ററിന്, ഒരു കുഞ്ഞിനെ എടുത്ത് പിടിച് താലോലിക്കുന്ന വിനായകനാണ് ചിത്രത്തിലുള്ളത്. രണ്ട്വർഷത്തോളം ഇടവേള കഴിഞ്ഞിട്ടാണ് തൊട്ടപ്പനുമായി ഷാനവാസെത്തുന്നതെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

<iframe src=”https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fvinayakanactor%2Fposts%2F2310463588984229&width=500″ width=”500″ height=”644″ style=”border:none;overflow:hidden” scrolling=”no” frameborder=”0″ allowTransparency=”true” allow=”encrypted-media”></iframe>

കമ്മട്ടിപ്പാടത്തിലെ ​ഗം​ഗയായി നമ്മെ വിസ്മയിപ്പിച്ച വിനായകന്റെ, വേഷപകർച്ചകളിലേക്ക് അനായാസേന ഊളിയിട്ടിറങ്ങുന്ന, ഏച്ചുകെട്ടലുകളില്ലാത്ത അഭിനയം കാഴ്ച്ചവക്കുന്നിടത്താണ് വിനായകനെന്ന നായകന്റെ പ്രാധാന്യം. കഥാപാത്രത്തെ സൂക്ഷ്മമായും, ശ്രദ്ധയോടെയും മികവോടെയും അവതരിപ്പിക്കാനുള്ള മിടുക്ക് കമ്മട്ടിപ്പാടത്തിൽ കണ്ടറിഞ്ഞതാണ്.

അതിനാൽ വിനായകന്റെ പുത്തൻ ചിത്രത്തിനും പ്രേക്ഷക പ്രതീക്ഷകൾ ഏറെയായിരിക്കും, പിഎസ് റഫീഖ് തിരക്കഥ രചിച്ച് ദേവദാസ് കോടഞ്ചേരിയും, ഷൈലജ മണികണ്ഠനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സുരേഷ് രാജനാണ് ചിത്രത്തിന്റെ ഛായാ​ഗ്രഹണം നിർവഹിക്കുന്നത്.

Published by eparu

Prajitha, freelance writer