വിനായകന്‍, മഞ്ജു വാര്യര്‍ ടീം ആദ്യമായി ഒന്നിക്കുകയാണ് പോത്ത് എന്ന സിനിമയിലൂടെ. നവാഗതനായ സഹീര്‍ മഹമ്മൂദ് ആണ് സിനിമയുടെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. സിനിമയുടെ ചിത്രീകരണം അടുത്ത മാസം ആരംഭിക്കും. വിനായകനും മഞ്ജുവിനുമൊപ്പം ലാല്‍, സിദ്ദീഖ് എന്നിവരും മുഖ്യകഥാപാത്രങ്ങളായെത്തുന്നു. ജിനു ലോന വെല്‍ബോണ്‍ ഇന്റര്‍നാഷണലിന്റെ ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു. ഔദ്യോഗിക പ്രഖ്യാപനത്തോടൊപ്പം സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ പ്രഖ്യാപിക്കാനിരിക്കുകയാണ്.

വിനായകന്റെ അടുത്ത റിലീസ് പ്രണയമീനുകളുടെ കടല്‍, പ്രശസ്ത സംവിധായകന്‍ കമല്‍ ഒരുക്കുന്ന ചിത്രമാണ്. ലീല സന്തോഷ് ഒരുക്കുന്ന കരിന്തണ്ടന്‍ ആണ് മറ്റോരു സിനിമ. മഞ്ജുവിന്റെ ആദ്യ തമിഴ് സിനിമ അസുരന്‍, ധനുഷിനൊപ്പം എത്തുന്ന സിനിമ ഒക്ടോബര്‍ 4ന് റിലീസ് ചെയ്യും.


മഞ്ജു ഇപ്പോള്‍ റോഷന്‍ ആന്‍ഡ്രൂസ് സിനിമ പ്രതി പൂവന്‍കോഴി എന്ന സിനിമയുടെ ചിത്രീകരണത്തിലാണ്. ഉണ്ണി ആര്‍ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നു. സനല്‍കുമാര്‍ ശശിധരന്‍ സിനിമ അഹര്‍ അഥവാ കയറ്റം ആണ് മറ്റൊരു സിനിമ. കൂടാതെ താരം തന്റെ സഹോദരന്‍ മധു വാര്യര്‍ സംവിധാനം ചെയ്യുന്ന ബിജു മേനോന്‍ ചിത്രത്തിലും കരാറായിട്ടുണ്ട്.

Published by eparu

Prajitha, freelance writer