വിനയ് ഫോര്‍ട്ടിന്റെ അടുത്ത ചിത്രം തമാശയിലെ ആദ്യ ഗാനം സോഷ്യല്‍ മീഡിയയിലൂടെ റിലീസ് ചെയ്തിരിക്കുകയാണ്. പാടി ഞാന്‍ എന്നു തുടങ്ങുന്ന ഗാനം പാടിയതും സംഗീതം നല്കിയതും ഷഹബാസ് അമന് ആണ്. റെക്സ് വിജയ് ട്രാക് ഒരുക്കിയിരിക്കുന്ന ഗാനത്തിന്റെ വരികള്‍ എഴുത്തുകാരനും സംവിധായകനുമായ മുഹ്സിന് പരാരിയുടേതാണ്. നായികയുടേയും നായകന്റേയും റൊമാന്‍സ് ആണ് പാട്ടിലുള്ളത്. വിനയ് ഫോര്‍ട്ടും ദിവ്യപ്രഭയുമാണ് മുഖ്യവേഷങ്ങള്‍ ചെയ്യുന്നത്.
തമാശ എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്തിരിക്കുന്നത് അഷ്റഫ് ഹംസ ആണ്. ഇന്‍ഡസ്ട്രിയിലുള്ളവര്‍ സിനിമ പ്രതീക്ഷയോടെയാണ് നോക്കികാണുന്നത്, കാരണം സിനിമ നിര്‍മ്മിച്ചിരിക്കുന്നത് സമീര്‍ താഹിര്‍, ഷൈജു ഖാലിദ്, ലിജോ ജോസ് പല്ലിശ്ശേരി, ചെമ്പന്‍ വിനോദ് എന്നിവര്‍ ചേര്‍ന്ന് ഹാപ്പി ഹവേഴ്സ് എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറിലാണ്.
നിര്‍മ്മാണത്തിനൊപ്പം സമീര്‍ സിനിമയുടെ ക്യാമറയും ചെയ്തിരിക്കുന്നു. റെക്സ് വിജയന്, ഷഹബാസ് അമന് എന്നിവരുടേതാണ് മ്യൂസിക് വിഭാഗം, സാദിഖ് മുഹമ്മദ് അലി എഡിറ്റിംഗും. കുമ്പളങ്ങി നൈറ്റ്സ് ഫെയിം ഗ്രേസ് ആന്റണി, ചിന്നു സരോജിനി, നവാസ് വള്ളിക്കുന്ന്, അരുണ്‍ കുര്യന്, ആര്യ സലീം എന്നിവര്‍ സിനിമയില്‍ സഹതാരങ്ങളായെത്തുന്നു.