Categories
Film News

പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ : ഇന്ദ്രജിത് സുകുമാരനു പകരം വിനയ് ഫോര്‍ട്ട്

ഇന്ദ്രജിത് സുകുമാരന്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ഭാഗമാകുന്നതായി അടുത്തിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ താരത്തിന്റെ ഡേറ്റ് പ്രശ്‌നങ്ങള്‍ കാരണം ചിത്രത്തില്‍ ഒഴിവായിരിക്കുകയാണിപ്പോള്‍. അദ്ദേഹം ഇപ്പോള്‍ രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖം എന്ന സിനിമയുടെ ചിത്രീകരണത്തിലാണ്. കിരണ്‍ പ്രഭാകര്‍ ഒരുക്കുന്ന താക്കോല്‍, ലൂസിഫര്‍ എഡിറ്റര്‍ സാംജിത്ത് മുഹമ്മദിന്റെ സംവിധാനസംരംഭം തലനാരിഴ എന്നിവയും വരാനിരിക്കുന്നു.

പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന സിനിമയില്‍ ഇന്ദ്രജിത്തിന് പകരം വിനയ് ഫോര്‍ട്ട് എത്തും. വെടിവഴിപാട് ഫെയിം ശംഭു പുരുഷോത്തമന്‍ ആണ് സിനിമ ഒരുക്കുന്നത്. സൈജു കുറുപ്പ്, മുമ്പ് സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്ന് അറിയിച്ചിരുന്നു, താരത്തിന് പകരം ടിനിടോം ആ കഥാപാത്രത്തെ അവതരിപ്പിക്കും. അനു മോള്‍ സൃന്ദ എന്നിവരാണ് സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അലന്‍സിയര്‍ ലെ ലോപസ് പ്രധാന വേഷം ചെയ്യുന്നു.

ശംഭു പുരുഷോത്തമന്റെ ആദ്യ സിനിമ വെടിവഴിപാട് പോലെ സോഷ്യല്‍ സറ്റയര്‍ ആയിരിക്കും പുതിയ സിനിമയെന്നും അറിയുന്നു. ജോമോന്‍ തോമസ് ആണ് ക്യാമറ, മ്യൂസിക് ചെയ്യുന്നത് പ്രശാന്ത് പിള്ള. സഞ്ജു ഉണ്ണിത്താന്‍ സ്പയര്‍ പ്രൊഡക്ഷന്‍സ് ആണ് സിനിമ നിര്‍മ്മിക്കുന്നത്. ചിത്രീകരണം ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.