Categories
gossip

വിനയ് ഫോര്‍ട്ട്, ചെമ്പന്‍ വിനോദ് സിനിമ ഉറുമ്പുകള്‍ ഉറങ്ങാറില്ല തമിഴിലേക്ക്

2015ല്‍ പുറത്തിറങ്ങിയ ഉറുമ്പുകള്‍ ഉറങ്ങാറില്ല തമിഴിലേക്ക് റീമേഡ് ചെയ്യുന്നു. സോഷ്യല്‍മീഡിയ പേജിലൂടെ സിനിമയുടെ സംവിധായകന്‍ ജിജു അശോകന്‍ അറിയിച്ചതാണിക്കാര്യം. തമിഴ് വെര്‍ഷനിലെ താരങ്ങളേയോ അണിയറക്കാരേയോ അറിയിച്ചിട്ടില്ല. ഒറിജിനല്‍ സിനിമയില്‍ വിനയ് ഫോര്‍ട്ട്, ചെമ്പന്‍ വിനോദ് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തി. കലാഭവന്‍ ഷാജോണ്‍, അനന്യ, സുധീര്‍ കരമന, അജു വര്‍ഗ്ഗീസ്, ഇന്നസെന്റ്, ശ്രീജിത് രവി, സുനില്‍ സുഖദ, മുസ്തഫ, വനിത കൃഷ്ണചന്ദ്രന്‍, ജാനകി കൃഷ്ണന്‍, തെസ്‌നി ഖാന്‍ എന്നിവരും സഹതാരങ്ങളായെത്തി.

തമിഴ് പ്രേക്ഷകര്‍ സിനിമയെ എങ്ങനെ സ്വീകരിക്കുമെന്ന് കാത്തിരുന്നു കാണാം.

കഴിഞ്ഞ വര്‍ഷം ആന്റണി വര്‍ഗ്ഗീസ്, ചെമ്പന്‍ വിനോദ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി പുതിയ സിനിമ പ്രഖ്യാപിച്ചിരുന്നു ജിജു അശോകന്‍. ത്രില്ലര്‍ സിനിമയാണ് പുതിയ സിനിമ. ചിത്രീകരണം എപ്പോള്‍ തുടങ്ങുമെന്ന് അറിയിച്ചിട്ടില്ല.