Categories
Film News

വിനയ് ഫോർട്ട്, അനു സിതാര, കൃഷ്ണ ശങ്കർ ടീമിന്‍റെ വാതിൽ

സോഷ്യൽമീഡിയയിലൂടെ പ്രഖ്യാപിച്ചിരിക്കുന്ന പുതിയ സിനിമയാണ് വാതിൽ. ജയസൂര്യ ചിത്രത്തിന്‍റെ പ്രഖ്യാപനം ടൈറ്റിൽ പോസ്റ്റർ ഷെയർ ചെയ്തുകൊണ്ട് നടത്തി. വിനയ് ഫോർട്ട്, അനു സിതാര, കൃഷ്ണ ശങ്കർ എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്നു. സർജു രമാകാന്ത് , ഉത്തരാസ്വയംവരം ഫെയിം ഒരുക്കുന്നു.

VAATHIL#our next

Posted by Vinay Forrt on Saturday, March 6, 2021

വാതിൽ തിരക്കഥ ഒരുക്കുന്നത് ഷംനാദ് ഷബീര്‍ ആണ്. സുജി കെ ഗോവിന്ദരാജ്, രജീഷ് വളാഞ്ചേരി എന്നിവര്‍ ചേർന്ന് സിനിമ നിർമ്മിക്കുന്നു.

മനേഷ് മാധവൻ ഛായാഗ്രഹണം, എഡിറ്റിംഗ് ജോൺ കുട്ടി, സെജോ ജോൺ സംഗീതം കോസ്റ്റ്യൂം ഡിസൈനർ അരുൺ മനോഹർ, ആർട്ട് ഡയറക്ടർ സാബു റാം, പ്രൊഡക്ഷൻ ഡിസൈനർ റഷീദ് മസ്താൻ , മേക്കപ്പ് ആർട്ടിസ്റ്റ് അമൽ എന്നിവരാണ് അണിയറയിൽ. സ്പാർക്ക പിക്ചേഴ്സ് സിനിമ അവതരിപ്പിക്കുന്നു.