Categories
Film News

വിലായത്ത് ബുദ്ധ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു, സച്ചിയുടെ ഓർമ്മകൾക്ക് സമർപ്പിച്ചുകൊണ്ട്

പൃഥ്വിരാജ് പ്രധാനകഥാപാത്രമായെത്തുന്ന ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന സിനിമയാണ് വിലായത്ത് ബുദ്ധ. കഴിഞ്ഞ വർഷം അന്തരിച്ച പ്രശസ്ത സംവിധായകൻ സച്ചിയുടെ അവസാനസിനിമ അയ്യപ്പനും കോശിയും ഇറങ്ങി ഒരു വർഷം തികയുന്ന വേളയിലാണ് വിലായത്ത് ബുദ്ധ ഫസ്റ്റ്ലുക്ക് പോസ്റ്ററെത്തിയത്. അയ്യപ്പനുംകോശിയും അസോസിയേറ്റ് ഡയറക്ടറായിരുന്നു സംവിധായകൻ ജയൻ നമ്പ്യാർ. ജി ആർ ഇന്ദുഗോപന്‍റെ വിലായത്ത് ബുദ്ധ എന്ന നോവലിനെ ആധാരമാക്കിയാണ് സിനിമ ഒരുക്കുന്നത്. ജിആർ ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്ന് തിരക്കഥ ഒരുക്കുന്നു.

One year of #AyyappanumKoshiyum! This was Sachy’s dream. This is for you brother. In memory of #Sachy … JayanNambiar’s #VilayathBudha Vilayath Budha Movie

Posted by Prithviraj Sukumaran on Saturday, February 6, 2021

ഉർവശി തിയേറ്റേഴ്സ് ബാനറിൽ സന്ദീപ് സേനൻ, അനീഷ് എം തോമസ് എന്നിവർ ചേർന്ന് സിനിമ നിർമ്മിക്കുന്നു.

ജോമോന്‍ ടി ജോൺ ഛായാഗ്രഹണം, ജേക്ക്സ് ബിജോയ് സംഗീതം, ബാദുഷ എൻ എം പ്രൊജക്ട് ഡിസൈൻ , മഹേഷ് നാരായണൻ എഡിറ്റിംഗ് എന്നിവരാണ് അണിയറയിൽ.