ചിയാന്‍ വിക്രത്തിന്റെ പുതിയ സിനിമ കോബ്ര ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ അണിയറക്കാര്‍ നേരത്തെ അറിയിച്ചതു പോലെ പുറത്തിറക്കിയിരിക്കുകയാണ്. പോസ്റ്ററില്‍ വിക്രം ഏഴ് വ്യത്യസ്ത ഗെറ്റപ്പുകളിലെത്തുന്നു. ഇതിനു മുമ്പും നിരവധി സിനിമകളില്‍ താരം വ്യത്യസ്ത രൂപങ്ങളിലെത്തിയിട്ടുണ്ട്.
കോബ്ര ഒരു ആക്ഷന്‍ ത്രില്ലര്‍ സിനിമയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവിധ രാജ്യങ്ങളിലായി ചിത്രീകരിക്കുന്ന സിനിമയുടെ സംവിധായകന് ഇമൈക്ക നോടികള്‍, ഡിമോന്റെ കോളനി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അജയ് ജ്ഞാനമുത്തുവാണ്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്ഫാന് പത്താന്, കെജിഎഫ് താരം ശ്രീനിധി ഷെട്ടി, മലയാളി താരം സര്‍ജാനോ ഖാലിദ്, കെഎസ് രവികുമാര്‍ എന്നിവരാണ് മറ്റു സഹതാരങ്ങള്‍.
കോബ്ര വലിയ ബജറ്റിലൊരുങ്ങുന്ന സിനിമയാണ്. 7 സ്ക്രീന്‍ സ്റ്റുഡിയോ നിര്‍മ്മിക്കുന്നു. അക്കാഡമി പുരസ്കാര ജേതാവ് എആര്‍ റഹ്മാന് സംഗീതം ഒരുക്കുന്നു. തമിഴ്, തെലുഗ്, ഹിന്ദി ഭാഷകളിലായി സിനിമ മെയില്‍ റിലീസ് ചെയ്യുമെന്ന് അണിയറക്കാര്‍ അറിയിച്ചിരിക്കുന്നു.