Categories
Film News

വിക്രം ചിത്രം മഹാവീര്‍ കര്‍ണ്ണ ചിത്രീകരണം തുടങ്ങുന്നു

സംവിധായകന്‍ ആര്‍ എസ് വിമല്‍ – എന്നു നിന്റെ മൊയ്തീന് എന്ന ചിത്രത്തിനു ശേഷം വിക്രമിനെ നായകനാക്കി കര്‍ണ്ണന്‍ – ഇതിഹാസ കഥാപാത്രം സിനിമയാക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തേ വന്നിരുന്നു. മഹാവീര്‍ കര്‍ണ്ണ എന്ന് പേരിട്ടിരിക്കുന്ന സിനിമ മൂന്നുഭാഷകളില്‍ – ഹിന്ദി, മലയാളം,തമിഴ് ഒരേ സമയം നിര്‍മ്മിക്കാനൊരുങ്ങുകയാണ്. മറ്റു ഭാഷകളിലേക്ക് പിന്നീട് ഡബ്ബ് ചെയ്യുമെന്നും.

സിനിമയുടെ അണിയറക്കാര്‍ ഇപ്പോള്‍ റാമോജി റാവു ഫിലിം സിറ്റിയിലാണുള്ളതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം സംവിധായകന്‍ വിമല്‍, വിക്രം, എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്, സിനിമാറ്‌റോഗ്രാഫര്‍ സതീഷ് കുറുപ്പ എന്നിവര്‍ ചേര്‍ന്നുള്ള ഒരു സെല്‍ഫി ഓണ്‍ലൈന്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്തിരുന്നു.

മഹാഭാരതത്തെ അടിസ്ഥാനമാക്കി ആര്‍ എസ് വിമല്‍ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.കര്‍ണ്ണന്റെ കാഴ്ചയിലൂടെ മഹാഭാരതത്തെ നോക്കി കാണുകയാണ് സിനിമയില്‍ ചെയ്യുക എന്നാണ് അറിയുന്നത്. വിക്രത്തിന്റെ കഥാപാത്രം കര്‍ണ്ണന്‍ ഒരു പടയാളിയാണെന്നതിനാല്‍ തന്നെ താരം നേരത്തെ തന്നെ അതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. ശാരീരികമായുള്ള മാറ്റങ്ങളും, കുതിര സവാരി തുടങ്ങി മറ്റു അഭ്യാസങ്ങളും പരിശീലിച്ചു.

കര്‍ണ്ണനെ കൂടാതെ മഹാഭാരതത്തില്‍ മറ്റു പല പ്രധാന കഥാപാത്രങ്ങളുമുണ്ട്. അണിയറക്കാര്‍ നേരത്തെ തന്നെ ഇന്ത്യന്‍ സിനിമയില്‍ നിന്നും ഹോളിവുഡില്‍ നിന്നുമുള്ള താരങ്ങള്‍ സിനിമയിലുണ്ടാകുമെന്ന് അറിയിച്ചിരുന്നു.റിപ്പോര്‍ട്ടുകള്‍ ശരിയാവുകയാണെങ്കില്‍ ഉടന്‍ തന്നെ ചിത്രത്തിലെ താരങ്ങളേയും അണിയറക്കാരേയും പ്രഖ്യാപിച്ചുകൊണ്ടുള്ള ഒരു ചടങ്ങ് ഉണ്ടാവും. ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ഒരു പ്രൊഡക്ഷന്‍ ഹൗസ് യുണൈറ്റഡ് ഫിലിം കിംഗ്ഡം ചിത്രത്തിനായി 300കോടി മുടക്കുമെന്നാണ് അറിയുന്നത്.