Categories
Film News

ഫഹ​​ദിന് പിറന്നാൾ സമ്മാനമായി ക്യാരക്ടർ പോസ്റ്റർ പുറത്തിറക്കി വിക്രം അണിയറക്കാർ

കമൽഹാസൻ, ഫഹദ് ഫാസിൽ, വിജയ് സേതുപതി ടീം പ്രധാന കഥാപാത്രങ്ങളായെത്തുന്ന ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന സിനിമയാണ് വിക്രം. സിനിമയുടെ പുതിയ പോസ്റ്റർ പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാർ. ഫഹദ് ഫാസിലിന്റെ പിറന്നാൾ ദിനത്തിൽ ആണ് താരത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്.

ഇന്ത്യൻ 2വിന് ശേഷം കമൽഹാസൻ മുഖ്യവേഷത്തിലെത്തുന്ന സിനിമയാണ് വിക്രം. നരേൻ, അർജുൻ ദാസ് എന്നിവരാണ് സിനിമയിലെ മറ്റു പ്രധാനതാരങ്ങൾ.

​ഗിരീഷ് ​ഗം​ഗാധരൻ ഛായാ​ഗ്രഹണമൊരുക്കുന്നു. ആക്ഷൻ പൊളിറ്റിക്കൽ ത്രില്ലർ ആണ് സിനിമ. ആക്ഷൻ കൊറിയോ​ഗ്രഫി അൻപ് അറിവ് . അനിരുദ്ധ് രവിചന്ദർ സം​ഗീതം എന്നിവരാണ് അണിയറയിൽ.