തമിഴ് സിനിമ പതിയെ കരകയറുകയാണ്. സംസ്ഥാന ഗവൺമെന്റ് തിയേറ്ററുകളിലേയും മൾട്ടിപ്ലക്സുകളിലേയും സീറ്റിംഗ് കപ്പാസിറ്റി 50ൽ നിന്നും 100 ശതമാനമാക്കിയിരിക്കുകയാണ്. ഇന്ത്യയിൽ മുഴുവൻ ആളുകളേയും വച്ച് തിയേറ്ററുകൾ പ്രവർത്തിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യസംസ്ഥാനമാവുകയാണ് തമിഴ്നാട്.
വിജയ് ചിത്രം മാസ്റ്റർ ആയിരിക്കു തിയേറ്ററുകൾ പൂർണ്ണരൂപത്തിൽ പ്രവർത്തിച്ചുതുടങ്ങിയ ശേഷമുള്ള ആദ്യ റിലീസ്. ഏറെ പ്രതീക്ഷകളോടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. പുതിയ റിപ്പോർട്ടുകളനുസരിച്ച് വിക്രം നായകനായെത്തുന്ന കോബ്ര ടീസർ മാസ്റ്റർ റിലീസ് ചെയ്യുന് നതിയേറ്ററുകളിൽ പ്രദർശിപ്പിക്കുമെന്നാണ്.
കോബ്ര ടീസർ ജനുവരി 9ന് ഓൺലൈനിൽ റിലീസ് ചെയ്യും. മാസ്റ്റർ തിയേറ്റർ പ്രിന്റിനൊപ്പവും ടീസർ പ്രദർശിപ്പിക്കും. മാസ്റ്റർ വേൾഡ് വൈഡ് വിതരണാവകാശം സെവൻസ്ക്രീൻ സ്റ്റുഡിയോസ് , ലളിത് കുമാർ ആണ് സ്വന്തമാക്കിയിരിക്കുന്നത്. ഇദ്ദേഹമാണ് കോബ്ര നിര്‍മ്മിക്കുന്നത്.