കഴിഞ്ഞ കുറച്ചുദിവസങ്ങളായി കോളിവുഡ് മീഡിയകളിലെ പ്രധാനവാര്‍ത്തയാണ് വിക്രം പ്രശസ്ത സംവിധായകന് കാര്‍ത്തിക് സുബ്ബരാജിനൊപ്പമെത്തുന്നുവെന്നത്. പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് വിക്രമിന്റെ 60ാമത് സിനിമയാണിത്. 7സ്ക്രീന്‍ സ്റ്റുഡിയോസിന്റെ ലളിത് കുമാര്‍ സിനിമ നിര്‍മ്മിക്കുന്നു. വിക്രമിന്റെ വരാനിരിക്കുന്ന കോബ്ര എന്ന സിനിമയും നിര്‍മ്മിക്കുന്നത് ഇവരാണ്.
പുതിയ വാര്‍ത്തകള്‍ വിക്രമും മകന് ധ്രുവും കാര്‍ത്തിക ചിത്രത്തില്‍ ഒന്നിക്കുന്നുവെന്നാണ്. ഇതുവരെയും ഔദ്യോഗികപ്രഖ്യാപനം വന്നിട്ടില്ല.
വിക്രമിന് കോബ്ര ചിത്രീകരണം ഇനിയും പൂര്‍ത്തിയാക്കാനുണ്ട്. അജയ് ജ്ഞാനമുത്തു ഇമൈക്ക നോടികള്‍ ഫെയിം ആണ് സിനിമ ഒരുക്കുന്നത്. കര്ണന്, പൊന്നിയിന്‍ സെല്വന് എന്നിവയാണ് മറ്റു ചിത്രങ്ങള്‍.