കഴിഞ്ഞ കുറച്ച് ആഴ്ചകളായി മാസ്റ്റർ പൊങ്കലിന് തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന വാർത്തകൾ വരുന്നുണ്ട്. ഈ വാർത്തകൾ ശരിയാകും വിധം സിനിമയുടെ സെൻസറിംഗ് പൂർത്തിയാക്കിയ വിവരങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. യു എ സർട്ടിഫിക്കറ്റ് സ്വന്തമാക്കിയിട്ടുണ്ട്. വിജയ് സിനിമ യുഎ സർട്ടിഫിക്കറ്റ് നേടുന്നത് അപൂർവ്വമാണ്. ധാരാളം ആക്ഷനും രക്തച്ചൊരിച്ചിലുമുള്ളതാണ് മാസ്റ്റർ.
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്റർ, വിജയ് ,വിജയ് സേതുപതി കൂട്ടുകെട്ട് ഒന്നിക്കുന്നു. ആൻഡ്രിയ ജറാമിയ, മാളവിക മോഹനൻ, ശന്തനു ഭാഗ്യരാജ്, അർജ്ജുൻ ദാസ്, ഗൗരി കിഷൻ എന്നിവര്‍ താരങ്ങളാകുന്നു. അനിരുദ്ധ് രവിചന്ദർ സംഗീതമൊരുക്കുന്നു. സെൻസറിംഗ് പൂർത്തിയായ സാഹചര്യത്തിൽ സിനിമയുടെ റിലീസ് തീയ്യതി ഔദ്യോഗികമായി ഉടൻ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.