വിജയ് ചിത്രം ബിഗില്‍ റിലീസ് തീയ്യതി അടുത്തുകൊണ്ടിരിക്കുകയാണ്.കഴിഞ്ഞ ദിവസം ചിത്രത്തിന്റെ സെന്‍സറിംഗ് പൂര്‍ത്തിയാക്കി. ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരിക്കുന്നു. 2മണിക്കൂര്‍ 59മിനിറ്റ് ദൈര്‍ഘ്യമുള്ള സിനിമ മാസ് എന്റര്ടെയ്നര് ആയിരിക്കും. സെന്‍സറിംഗ് പൂര്‍ത്തിയാക്കിയിരിക്കുന്നതിനാല്‍ എല്ലാവരും റിലീസ് തീയ്യതിയുടെ ഔദ്യോഗികപ്രഖ്യാപനം കാത്തിരിക്കുകയാണ്. ദീപാവലി ഒക്ടോബര്‍ 27 ഞായറാഴ്ച ആണെന്നതാണ് കണ്ഫ്യൂഷന് ഉണ്ടാക്കുന്ന കാര്യം.
അതേ സമയം ബിഗില്‍ ട്രയിലര്‍ റെക്കോര്‍ഡോടെ മുന്നേറി കൊണ്ടിരിക്കുകയാണ്. യൂട്യൂബില്‍ 29മില്ല്യണ്‍ വ്യൂകളും 2മില്യണ്‍ ലൈക്കും നേടി ആദ്യ സൗത്ത് ഇന്ത്യന്‍ സിനിമ എന്ന റേക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുന്നു.ഷാരൂഖ് ചിത്രം സീറോ ആണ് 2മില്യണ്‍ ലൈക്കുകള്‍ സ്വന്തമാക്കിയ ഇന്ത്യന്‍ സിനിമ. ബിഗില്‍ വേഗത്തില്‍ തന്നെ ഈ റെക്കോര്‍ഡ് സ്വന്തമാക്കി. ട്രയിലര്‍ റിലീസോടെ ചിത്രത്തിന്റെ ഹൈപ്പ് പിന്നെയും വര്‍ധിക്കുകയുണ്ടായി.
വിജയ് ചിത്രത്തില്‍ ഇരട്ടവേഷങ്ങള്‍ ചെയ്യുന്നു. ഗാങ്സ്റ്ററായ അച്ഛനും, ഫുട്ബോള്‍ പ്രേമിയായ മകനായും. മൂന്നാമതൊരു വേഷത്തെ സംബന്ധിച്ചുള്ള വാര്‍ത്തകളും വരുന്നുണ്ട് എന്നാല്‍ സ്ഥിരീകരണമില്ല. മെര്‍സല്‍ ഫെയിം ജികെ വിഷ്ണു സിനിമാറ്റോഗ്രാഫര്‍, റൂബന്‍ എഡിറ്റര്‍ എആര്‍ റഹ്മാന് കമ്പോസര്‍ എന്നിവരാണ് അണിയറയിലുള്ളത്.
കേരളത്തില്‍ ബിഗില്‍ റിലീസ് ചെയ്യുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന് സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ്.