Categories
Film News

വിജയ്, പൂജ ഹെഡ്ജെ ഒരുമിക്കുന്ന ​ഗാനചിത്രീകരണത്തിലൂടെ ബീസ്റ്റ് ചിത്രീകരണം പുനരാരംഭിക്കുന്നു

വിജയുടെ വരാനിരിക്കുന്ന സിനിമ ബീസ്റ്റ് ചെന്നൈയിൽ ജൂലൈ 1ന് ചിത്രീകരണമാരംഭിക്കുകയാണ്. വിജയ്, പൂജ തുടങ്ങിയ പ്രധാനകഥാപാത്രങ്ങളെത്തുന്ന ​ഗാനചിത്രീകരണത്തിലൂടെയാവും ചിത്രീകരണം പുനരാരംഭിക്കുകയെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ ഏപ്രിലിൽ ജോർജ്ജിയയിൽ ചിത്രീകരണം ആരംഭിച്ചിരുന്നുവെങ്കിലും കോവിഡ് രണ്ടാം തരം​ഗം തുടങ്ങിയതിനെ തുടർന്ന് ചിത്രീകരണം നിർത്തി വച്ച് ടീം ഇന്ത്യയിലേക്ക് തിരിച്ചെത്തുകയായിരുന്നു.

നെൽസൺ ദിലിപ് കുമാർ – കോലമാവ് കോകില ഫെയിം സംവിധാനം ചെയ്യുന്നു. ബി​ഗ് സ്കെയിൽ ആക്ഷൻ എന്റർടെയ്നർ ആയാണ് സിനിമ ഒരുക്കുന്നത്. മലയാളി താരങ്ങളായ ഷൈൻ ടോം ചാക്കോ , അപർണ ദാസ് എന്നിവരും സിനിമയുടെ ഭാ​ഗമാകുന്നു. അനിരുദ്ധ് രവിചന്ദർ സം​ഗീതമൊരുക്കുന്നു. മനോജ് പരമഹംസ ക്യാമറ, ആക്ഷൻ കൊറിയോ​ഗ്രഫി അൻപ് അറിവ് എന്നിവരാണ്.

സൺ പിക്ചേഴ്സ് സിനിമ നിർമ്മിക്കുന്നു. ജനുവരി 2022ൽ പൊങ്കൽ റിലീസായി ചിത്രം തിയേറ്ററുകളിലേക്കെത്തിക്കാനാണ് ടീം പ്ലാൻ ചെയ്യുന്നത്. നെറ്റ്ഫ്ലികസ് സിനിമയുടെ പോസ്റ്റ് തിയേറ്റർ ഡിജിറ്റൽ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുകയാണ്.