തമിഴ് സൂപ്പര്‍സ്റ്റാര്‍ വിജയ് ആര്‍ആര്‍ആര്‍ എന്ന വിവിധ ഭാഷചിത്രത്തില്‍ അതിഥിവേഷത്തിലെത്തുമെന്ന് സോഷ്യല്‍മീഡിയയില്‍ വാര്‍ത്തകള്‍. രാം ചരണ്‍, ജൂനിയര്‍ എന്‍ ടിആര്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി എസ്എസ് രാജമൗലി ഒരുക്കുന്ന സിനിമയാണ് ആര്‍ആര്‍ആര്‍. ബോളിവുഡ് താരം അജയ്ദേവ്ഗണ്, ആലിയ ഭട്ട് എന്നിവരും ഒലിവിയ മോറിസ് എന്ന വിദേശി താരവും ചിത്രത്തിന്റെ ഭാഗമാകുന്നു. പുതിയതായി വരുന്ന വാര്‍ത്തകളനുസരിച്ച് ദളപതി വിജയ് സിനിമയില്‍ പ്രധാനപ്പെട്ട അതിഥിവേഷത്തിലെത്തുന്നു. ഔദ്യോഗിക സ്ഥിരീകരണമില്ല.
തെലുഗില്‍ ഒരുക്കുന്ന് ആര്‍ആര്‍ആര്‍ സ്വാതന്ത്ര്യ സമരസേനാനികളുടെ കഥയാണ്. അല്ലൂരി സീതാരാമ രാജു (രാം ചരണ്‍) കോമരം ബീം(ജൂനിയര്‍ എന്‍ടിആര്‍) ബ്രിട്ടീഷ് സര്‍ക്കാരിനും ഹൈദരാബാദ് നിസാമിനുമെതിരെ പോരാട്ടങ്ങള്‍ നയിച്ചവാരണിവര്. ബാഹുബലിക്ക് ശേഷം സംവിധായകന് ഒരുക്കുന്ന സിനിമയായതിനാല്‍ ചിത്രത്തിന് പ്രതീക്ഷകളുമേറെയാണ്. അടുത്ത വര്‍ഷം ചിത്രം തിയേറ്ററുകളിലേക്കെത്തും.
വിജയ്, മാസ്റ്റര്‍ റിലീസ് കാത്തിരിക്കുകയാണ്. കോളേജ് പ്രൊഫസറായാണ് സിനിമയില്‍ താരമെത്തുന്നത.് കൈതി ഫെയിം ലോകേഷ് കനകരാജ് ഒരുക്കുന്നു. വിജയ് സേതുപതി, മാളവിക മോഹനന്, ആന്‍ഡ്രിയ ജെര്‍മി എന്നിവരും സിനിമയിലുണ്ട്.