ബിജില്‍ സിനിമയെ സംബന്ധിച്ച് ഒരു സര്‍പ്രൈസ് അനൗണ്സ്മെന്്റ് നടത്തിയിരിക്കുകയാണ് അണിയറക്കാര്‍. നായകന് വിജയ് സിനിമയ്ക്ക് വേണ്ടി ഒരു ഗാനം ആലപിച്ചിരി്കകുന്നു. എആര്‍ റഹ്മാന് സംഗീതത്തില്‍ ആദ്യമായാണ് താരം ഗാനം ആലപിക്കുന്നത്. ബ്ലോക്ക് ബസ്റ്റര്‍ ആലാപോറന് തമിഴന് എന്ന ഗാനത്തിന് വരികള്‍ എഴുതിയ വിവേക് ആണ് ഈ ഗാനത്തിന്റേയും വരികള്‍ എഴുതിയിരിക്കുന്നത്. വിജയ് തന്റെ കരിയറില്‍ 25ഓളം ഗാനങ്ങള്‍ ഇതിനകം ആലപിച്ചിട്ടുണ്ട്. ഭൈരവ എന്ന ചിത്രത്തിന് രണ്ട് വര്‍ഷം മുന്നെയാണ് അവസാനം ആലപിച്ചത്.
വിജയ് അറ്റ്ലി ടീമിന്റെ ബിജില്‍ തമിഴില്‍ ഏറെ പ്രതീക്ഷകളുള്ള സിനിമയാണ്. സിനിമയില്‍ താരം ഇരട്ടവേഷത്തിലെത്തുന്നു. ഗാങ്സറ്റര്‍ അച്ഛനായും ഫുട്ബോള്‍ കോച്ച് മകനായും. നയന്‍താര വിജയുടെ ജോഡിയായി സിനിമയിലെത്തുന്നു.
പ്രശസ്ത ബോളിവുഡ് താരം ജാക്കി ഷെറോഫ്, യോഗി ബാബു, കതിര്, വിവേക്, ഇന്ദുജ, വര്‍ഷ ബൊല്ലമ്മ, റെബ മോണിക ജോണ്‍, ഡാനിയല്‍ ബാലാജി, ആനന്ദ് രാ്ജ. എന്നിവര്‍ സഹതാരങ്ങളായെത്തുന്നു. ഏആര്‍ റഹ്മാന് സംഗീതവും സിനിമാറ്റോഗ്രാഫി ചെയ്യുന്നത് മെര്‍സല്‍ ഫെയിം ജികെ വിഷ്ണുവും ആണ്.
ബിജില്‍ ഗ്രാന്റ് റിലീസായി ദീപാവലിയ്ക്ക് ഒക്ടോബറിലെത്തും.