Categories
Film News trailer

വിജയ് സൂപ്പറും പൗർണ്ണമിയും , ആസിഫ് അലിയും ഐശ്വര്യ ലക്ഷ്മിയും ഒന്നിക്കുന്ന ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയിലർ പുറത്ത്; മികച്ച സ്വീകരണമൊരുക്കി പ്രേക്ഷകർ

മായാനദിയിലൂടെ മലയാളികളുടെ ഇഷ്ട താരമായി മാറിയ ഐശ്വര്യ ലക്ഷ്മിയും ആസിഫ് അലിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം വിജയ് സൂപ്പറും പൗർണ്ണമിയുടെയും 2ാമത്തെ  ട്രെയിലർ പുറത്തിറങ്ങി .
അല്ലു അർജുൻ  സിനിമകൾ മലയളത്തിലേക്ക് മൊഴിമാറ്റ ചിത്രങ്ങളായി മാറുമ്പോൾ ശബ്ദം നൽകുന്ന  ജിസ് ജോയിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇതിന് മുൻപ് സൺഡേ ഹോളിഡേ, ബൈസിക്കിൾ തീവ്സ് എന്നീ ചിത്രങ്ങളും ജിസ് ജോയുടേതായി പുറത്തിറങ്ങിയിരുന്നു .

ജിസ് ജോയി തന്നെയാണ് ചിത്രത്തിന്  തിരക്കഥ ഒരുക്കുന്നത് , ആസിഫ് അലി, ഐശ്വര്യ ലക്ഷ്മി  എന്നിവരെ  കൂടാതെ ശാന്തി കൃഷ്ണ , ദേവൻ , സിദ്ദിഖ് , കെപിഎസി ലളിത , ആർജെ ജോസഫ് അന്നം കുട്ടി ജോസ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു .
സൂര്യ ഫിലിംസിന്റെ ബാനറിൽ സുനിൽ എകെ ആണ് നിർമ്മാണം , കുടുംബ പ്രേക്ഷഷകരെ ലക്ഷ്യം വയ്ക്കുന്ന ചിത്രത്തിൽ പ്രണയത്തിനും പ്രാധാന്യമുണ്ടെന്നും സംവിധായകൻ വ്യക്തമാക്കുന്നു .