Categories
Film News

വിജയ് സേതുപതിയുടെ തു​ഗ്ലക് ദർബാർ നേരിട്ട് ഒടിടി റിലീസിന്

വിജയ് സേതുപതിയുടെ നിരവധി ചിത്രങ്ങൾ അണിയറയിലൊരുങ്ങുന്നുണ്ട്. അവയിൽ ഏറെ പ്രാധാന്യമുള്ളതാണ് തു​ഗ്ലക്ക് ദർബാർ. നവാ​ഗതനായ ‍ഡൽഹി പ്രസാദ് ദീനദയാൽ സംവിധാനം ചെയ്യുന്ന സിനിമ ലോകൽ പൊളിറ്റിക്സ് ആസ്പദമാക്കിയുളള ഒരു മാസ് എന്റർടെയ്നർ ആണ്. കോവിഡ് വ്യാപനത്തെ തുടർന്ന് ഏറെ വൈകിയ ചിത്രം നേരിട്ട് ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യുകയാണ്. ഡിസ്നി + ഹോട്ട്സ്റ്റാറിലൂടെ ചിത്രം റിലീസ് ചെയ്യുകയാണ്. റിലീസ് തീയ്യതി ഉടൻ പ്രഖ്യാപിക്കും.

വിജയ് സേതുപതി സിനിമയിൽ സിം​ഗം എന്ന കഥാപാത്രമായെത്തുന്നു. ചതിയനായ ഒരാൾ നല്ല വ്യക്തിയാകുന്നതാണ് സിനിമയുടെ കഥ. റാഷി ഖന്ന, സേതുപതിയുടെ ജോഡിയായെത്തുന്നു. മലയാളിതാരം മഞ്ജിമ മോഹൻ ചിത്രത്തിൽ വിജയുടെ സഹോദരിയായെത്തുന്നു. പ്രശസ്ത താരം പാര‍ത്ഥിപൻ വില്ലൻ വേഷത്തിലെത്തുന്നു.

മനോജ് പരമഹംസ ഡിഒപി, ​ഗോവിന്ദ് വസന്ത സം​ഗീതം, ബാലാജി തരണീതരൻ – നടുവുള കൊഞ്ചം പാക്കത കാണോം, സീതാകാന്തി,ഫെയിം സംഭാഷണമൊരുക്കുന്നു. 7 സ്ക്രീൻ സ്റ്റുഡിയോസ്, വയാകോം 18 എന്നിവർ ചേർന്ന് നിർമ്മിക്കുന്നു.