വിജയ് സേതുപതിയുടെ പുതിയ സിനിമ സംഗതമിഴന്‍ ട്രയിലര്‍ റിലീസ് ചെയ്തു. വിജയ് സേതുപതി മാസ് അവതാറിലാണ് ട്രയിലറില്‍. വിജയ് ചന്ദര്‍, സ്കെച്ച്, വാലു ഫെയിം ആണ് സിനിമ സംവിധാനം ചെയ്യുന്നത്. വിജയ പ്രൊഡക്ഷന്‍സ് സിനിമ നിര്‍മ്മിക്കുന്നു. കൊമേഴ്സ്യല്‍ മാസ് എന്റര്ടെയ്നര് ആയി ഒരുക്കുന്ന സിനിമ സംവിധായകന്റെ മുന്‍ സിനിമകള്‍പോലെ തന്നെയായിരിക്കുമെന്നാണ് അറിയുന്നത്.
വിജയ് സേതുപതി ഇരട്ടവേഷത്തിലാണ് ചിത്രത്തിലെത്തുന്നത്. രണ്ട നായികമാരും ചിത്രത്തിലുണ്ട്. രാഷി ഖന്ന, നിവേദ പേതുരാജ് എന്നിവര്‍. സൂരി, നാസര്‍, ജോണ്‍ വിജയ് അശുതോഷ് റാണ, രവി കിഷന് എന്നിവരാണ് മറ്റുതാരങ്ങള്‍. വിവേക്-മെര്വിന് കൂട്ടുകെട്ട് സിനിമയ്ക്ക് സംഗീതമൊരുക്കുന്നു. സിനിമാറ്റോഗ്രാഫി ആര് വേല്‍രാജ്. പ്രവീണ്‍ കെഎല്‍ എഡിറ്റിംഗ്.
സംവിധായകന് വിജയ് ചന്ദര്‍ ആദ്യരണ്ടുസിനിമകള് പ്രതീക്ഷിച്ച വിജയം കൈവരിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ സംവിധായകന് പുതിയ ചിത്രത്തിന് നല്ല പ്രതീക്ഷയോടെയാണ് കാണുന്നത്.