വിജയ് സേതുപതി സംവിധായകന് വിജയ് ചന്ദര്‍ സിനിമയില്‍ എത്തുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സ്കെച്ച്, വാലു എന്നിവയായിരുന്നു സംവിധായകന്റെ മുന്‍സിനിമകള്‍. ഹൈദരാബാദില്‍ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. വിജയ പ്രൊഡക്ഷന്‍സ് ആണ് സിനിമ നിര്‍മ്മിക്കുന്നത്. റാഷി ഖന്ന, നിവേദ പെതുരാജ് എന്നിവരാണ് നായികവേഷം ചെയ്യുന്നത്. സൂരി,നാസര്‍,അസുതോഷ് റാണ, രവി കിഷന്, ജോണ്‍ വിജയ് എന്നിവരാണ് മറ്റു താരങ്ങള്‍. വിവേക്- മെര്വിന്ദ് ടീമിന്റേതാണ് സംഗീതം.
വിജയ് സേതുപതിയുടെ നിരവധി സിനിമകള്‍ അതേസമയം തയ്യാറായിക്കൊണ്ടിരിക്കുകയാണ്. മാമനിതന്‍ എന്ന സിനിമയുടെ ചിത്രീകരണം അടുത്തിടെ പൂര്‍ത്തിയാക്കി. സീനു രാമസാമിയാണ് സംവിധായകന്. സിന്ദുബാദ്, സൂപ്പര്‍ ഡീലക്സ് എന്നീ സിനിമകള്‍ റിലീസിംഗിനൊരുങ്ങുകയാണ്.
കൂടാതെ എസ്പി ജനാനതന്, വെങ്കട്ട കൃഷ്ണ രോഗനാഥ്, പ്രഭു, ഡല്‍ഹി പ്രസാദ് ദീനദയാല്‍ എന്നിവരുടെ സിനിമകളിലും വിജയ് കരാറൊപ്പിട്ടിട്ടുണ്ട്. വിജയ് മലയാളത്തിലേക്കുമെത്തുകയാണ്. മാര്‍ക്കോണി മത്തായി എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ ജയറാമിനൊപ്പമാണ് മലയാളത്തില്‍ എത്തുന്നത്.