Categories
Film News

വിജയ് സേതുപതിയുടെ അടുത്ത സിനിമ സംഘ തമിഴന്‍

സ്‌കെച്ച്, വാലു ഫെയിം സംവിധായകന്‍ വിജയ് ചന്ദറുടെ സിനിമയുടെ ചിത്രീകരണത്തിലാണ് വിജയ് സേതുപതി ഇപ്പോള്‍. വിജയ പ്രൊഡക്ഷന്‍സ് ആണ് സിനിമ നിര്‍മ്മിക്കുന്നത്, കൊമേഴ്‌സ്യല്‍ മാസ് എന്റര്‍ടെയ്‌നര്‍ ആണ് സിനിമ.

പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് സിനിമയ്ക്ക് സംഘ തമിഴന്‍ എന്നാണ് പേരിട്ടിരിക്കുന്നത്. രാഷി ഖന്ന, നിവേദ പെതുരാജ് എന്നിവരാണ് നായികമാര്‍. സൂരി, നാസര്‍, അഷുതോഷ് റാണ, രവി കിഷന്‍, ജോണ്‍ വിജയ് എന്നിവരാണ് മറ്റു താരങ്ങള്‍. വിവേക് – മെര്‍വിന്‍ ടീമിന്റേതാണ് സംഗീതം.

സംവിധായകന്‍ വിജയ് ചന്ദറിന്റെ മുന്‍സിനിമകള്‍ വാലു, സ്‌കെച്ച് പ്രേക്ഷകരെ വേണ്ട വിധത്തില്‍ കയ്യിലെടുത്തിരുന്നില്ല. അതുകൊണ്ട് തന്നെ സംവിധായകന്‍ തന്റെ തെറ്റുകള്‍ തിരുത്തി നല്ല സിനിമ നല്‍കാനാണ് ശ്രമിക്കുന്നത്.

വിജയ് സേതുപതിയുടെ ദീര്‍ഘനാളായി റിലീസിംഗിന് കാത്തിരിക്കുന്ന സൂപ്പര്‍ ഡീലക്‌സ് മാര്‍ച്ച് 29ന് അതായത് നാളെ റിലീസ് ചെയ്യുകയാണ്. കൂടാതെ മാമനിതന്‍, സിന്ദുബാദ് തുടങ്ങിയ ചിത്രങ്ങളും അണിയറയില്‍ ഒരുങ്ങുന്നു. ഇവ കൂടാതെ സംവിധായകന്‍ എസ്പി ജനാനതന്‍, വെങ്കട്ട് കൃഷ്ണ റോഗനാഥ്, പ്രഭു, ഡല്‍ഹി പ്രസാദ് ദീനദയാല്‍ എന്നിവരുടെ സിനിമകളിലും താരമെത്തും. വിജയ് മാര്‍ക്കോണി മത്തായി എന്ന സിനിമയിലൂടെ ജയറാമിനൊപ്പം മലയാളത്തിലേക്കും കടക്കുകയാണ്.