വിജയ് സേതുപതി എല്ലാതരം വേഷങ്ങളിലും പരീക്ഷണങ്ങള്‍ നടത്തുന്ന താരമാണ്. പുതിയതായി ഷോര്‍ട്ട് ഫിലിമിലും നിരവധി വെബ്സീരീസിന്റേയും ഭാഗമാകുകയാണ്. ഷോര്‍ട്ട് ഫിലിം ഒരുക്കുന്നത് ഡേവിഡ്, സോളോ ഫെയിം ബിജോയ് നമ്പ്യാര്‍ ആണ്. ലോക്ഡൗണിന് ശേഷം ചിത്രീകരണം ആരംഭിക്കും.
ബിജോയ് നമ്പ്യാര്‍, മണിരത്നത്തിന്റെ മുന്‍ അസോസിയേറ്റ് ആണ്. മലയാളം, തമിഴ്, ഹിന്ദി ഭാഷകളില്‍ ഇതിനോടകം സിനിമകള്‍ ഒരുക്കിയിട്ടുണ്ട്. അമിതാഭ് ബച്ചന്, വിക്രം, ഫര്ഹാന് അക്തര്‍, ജോണ്‍ എബ്രഹാം, ദുല്‍ഖര്‍ സല്മാന് തുടങ്ങി നിരവധി താരങ്ങള്‍ക്കൊപ്പം വര്‍ക്ക് ചെയ്തിട്ടുണ്ട്. ഷോര്‍ട്ട് ഫിലിമുകളും ആന്തോളജിയും ഫ്ലിപ്പ് എന്ന വെബ്സീരീസും ഒരുക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ആദ്യ ഷോര്‍ട്ടഫിലിം റിഫള്ക്ഷന്,് മലയാളം സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനൊപ്പമായിരുന്നു. അദ്ദേഹത്തിന്റെ വര്‍ക്കുകളെല്ലാം ശ്രദ്ധിക്കപ്പെടുകയും നിരൂപക പ്രശംസ നേടുകയും ചെയ്തിട്ടുണ്ട്.