Categories
Film News

വിജയ് സേതുപതി, c/o സൈറ ബാനു ഫെയിം ആര്‍ ജെ ഷാനിന്റെ സംവിധാനസംരഭത്തില്‍

പോപുലര്‍ ആര്‍ജെ ഷാന്‍, മഞ്ജു വാര്യര്‍ സിനിമ c/o സൈറ ബാനുവിലൂടെ തിരക്കഥാകൃത്തായി അരങ്ങേറ്റം കുറിച്ചിരുന്നു. അദ്ദേഹം സംവിധായകനാവൊരുങ്ങുകയാണിപ്പോള്‍. അദ്ദേഹത്തിന്റെ ആദ്യസിനിമയില്‍ തമിഴ് താരം വിജയ് സേതുപതി നായകനായെത്തുന്നു. കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയിലൂടെ വിജയ്‌ക്കൊപ്പമുള്ള സെല്‍ഫി ഷാന്‍ ഷെയര്‍ ചെയ്തിരുന്നു. അതോടൊപ്പം ചിത്രീകരണം ഈ വര്‍ഷം തുടങ്ങുമെന്നും അറിയിച്ചു.

വിജയ് സേതുപതി കഴിഞ്ഞ വര്‍ഷം മാര്‍ക്കോണി മത്തായി എന്ന ജയറാം ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറിയിരുന്നു. ഷാനിന്റെ സംവിധാനസംരംഭത്തിനായി വിജയ് സേതുപതിക്കൊപ്പം മഞ്ജു വാര്യര്‍, ബിജു മേനോന്‍ എന്നിവരേയും സമീപിച്ചിട്ടുണ്ട്. കൂടാതെ ചിത്രം തമിഴിലും മലയാളത്തിലുമായാണ് ഒരുക്കുന്നത്.

കാര്യങ്ങള്‍ പ്ലാന്‍ പ്രകാരം നടന്നാല്‍ ഏപ്രിലില്‍ ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്. മുഴുവന്‍ താരങ്ങളേയും അണിയറക്കാരേയും നിശ്ചയിച്ച ശേഷം സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവും.