Categories
Film News

വിജയ് സേതുപതി അടുത്ത ചിത്രത്തില്‍ വോളിബോള്‍ കളിക്കാരനാകുന്നു

വിജയ് നിരവധി ചിത്രങ്ങളുമായി തിരക്കിലാണ്. പ്രഭു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ താരം വോളിബോള്‍ കളിക്കാരനാവുന്നു എന്ന് പുതിയ റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ തവണ വെണ്ണില കബഡി കുഴു എന്ന ചിത്രത്തില്‍ കബഡി കളിക്കാരനായി എത്തിയിരുന്നു.

ഒരു പ്രത്യേക കഥാപാത്രത്തിനായി മുന്നൊരുക്കങ്ങള്‍ എടുക്കുന്ന താരമല്ല വിജയ്. കായികതാരത്തിന്റെ ഭാവത്തിലേക്ക് മാറാനായി താരം എന്തൊക്കെ ഒരുക്കങ്ങള്‍ എടുക്കുമെന്ന് കാത്തിരുന്നു കാണാം.കോളിവുഡിലെ ലൈക പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുക. ചിത്രത്തിന്റെ താരങ്ങളേയും അണിയറക്കാരേയും പരിചയപ്പെടുത്തികൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാവുമെന്നാണ് അറിയുന്നത്.

വിജയ് സേതുപതിയുടെ നിരവധി ചിത്രങ്ങള്‍ വരാനിരിക്കുന്നുണ്ട്. സീനു രാമസ്വാമിയുടെ മാമനിതന്‍ ചിത്രീകരണത്തിലായിരുന്നു താരം. മാര്‍ക്കോണി മത്തായി എന്ന ചിത്രത്തിലൂടെ താരം ഈ വര്‍ഷം മലയാളത്തിലേക്കെത്തുകയാണ്. ജയറാമിനൊപ്പം പ്രധാനവേഷത്തിലാണ് താരം മലയാളത്തിലെത്തുക. വിജയുടെ രണ്ട് ചിത്രങ്ങള്‍ സിന്ദുബാദും, സൂപ്പര്‍ ഡീലക്‌സും റിലീസിംഗിനൊരുങ്ങുകയാണ്. ഇവ കൂടാതെ താരം സംവിധായകന്‍ വിജയ് ചന്ദര്‍, എസ് പി ജനാനതന്‍, വെങ്കട കൃഷ്ണ റോഗത്ത്, ഡല്‍ഹി പ്രസാജ് ദീനദയാല്‍ എന്നിവരുടെ ചിത്രത്തിലും സഹകരിക്കുന്നുണ്ട്.