തമിഴ് നടൻ വിജയ് സേതുപതി വീണ്ടും മലയാളത്തിലേക്കെത്തുകയാണ്. 19(1) എ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. നവഗതയായ ഇന്ദു വി എസ് സംവിധാനം ചെയ്യുന്ന സിനിമയിൽ നായികയായി നിത്യ മേനോൻ എത്തുന്നു. ഇന്ദ്രജിത്, ഇന്ദ്രൻസ് എന്നിവരും മുഖ്യകഥാപാത്രങ്ങളായെത്തുന്നു.
മാർക്കോണി മത്തായി എന്ന ജയറാം ചിത്രത്തിലൂടെ അതിഥി താരമായാണ് വിജയ് സേതുപതി മലയാളത്തിലേക്ക് ആദ്യമെത്തിയത്. പുതിയ സിനിമ പൂർണ്ണമായും കേരളത്തിലാകും ചിത്രീകരിക്കുക എന്നാണ് റിപ്പോർട്ടുകൾ.
ആന്റോ ജോസഫ് നിർമ്മിക്കുന്ന സിനിമയിൽ സംഗീതമൊരുക്കുന്നത് ഗോവിന്ദ് വസന്തയാണ്. മനീഷ് മാധവൻ ക്യാമറ ഒരുക്കുന്നു.