Categories
Film News

വിജയ് സേതുപതി, മഞ്ജു വാര്യര്‍, ബിജു മേനോന്‍ തമിഴ്, മലയാളം ദ്വിഭാഷചിത്രത്തില്‍

റിപ്പോര്‍ട്ടുകള്‍ ശരിയാവുകയാണെങ്കില്‍ വിജയ് സേതുപതി, മഞ്ജു വാര്യര്‍, ബിജു മേനോന്‍ ടീം പുതിയ സിനിമയ്ക്കായി ഒന്നിക്കുന്നു. ആര്‍ജെ ഷാന്‍ സംവിധാനം ചെയ്യുന്ന തമിഴ്,മലയാളം ദ്വിഭാഷ ചിത്രത്തിനായാണ് മൂവരും ഒന്നിക്കുന്നത്. കാര്യങ്ങള്‍ പ്ലാന്‍ ചെയ്തതനുസരിച്ച് നടന്നാല്‍ അടുത്ത വര്‍ഷം ഏപ്രിലില്‍ ചിത്രീകരണം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആര്‍ ജെ ഷാന്‍ മുമ്പ് c/o സൈറ ബാനുവില്‍ മഞ്ജുവിനൊപ്പം വര്‍ക്ക് ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായിരുന്നു. മഞ്ജു, ഷാനിന്റെ ആദ്യസംവിധാനസംരംഭത്തില്‍ നിര്‍മ്മാതാവിന്റെ റോളിലുമെത്തുമെന്നാണ് അറിയുന്നത്. മറ്റു താരങ്ങളെയും അണിയറക്കാരേയും തീരുമാനിച്ച ശേഷമായിരിക്കും ചിത്രത്തിന്റെ ഔദ്യോഗികപ്രഖ്യാപനം നടക്കുക.

വിജയ് സേതുപതി നിരവധി മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. മഞ്ജുവിനും ബിജുവിനുമൊപ്പമുള്ള സിനിമയും വളരെ പ്രോമിസിംഗായിരിക്കുമെന്നാണ് പ്രതീക്ഷകള്‍. അടുത്തവര്‍ഷം മഞ്ജു വാര്യര്‍, ബിജു മേനോന്‍ എന്നിവര്‍ മഞ്ജുവിന്റെ സഹോദരന്‍ മധുവാര്യരുടെ ആദ്യസംവിധാനസംരംഭത്തില്‍ ഒന്നിക്കുന്നുവെന്നറിയിച്ചിരുന്നു.