വിജയ് സേതുപതി മലയാളത്തിലേക്കെത്തുന്നുവെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മാര്‍ക്കോണി മത്തായി എന്ന സിനിമയിലൂടെ ജയറാമിനൊപ്പമാണ് താരമെത്തുന്നത്. സനില്‍ കളത്തില്‍ സംവിധാനം ചെയ്യുന്ന സിനിമ ഈ വര്‍ഷം ആദ്യം ചിത്രീകരണം ആരംഭിച്ചു. ജയറാം സോഷ്യല്‍മീഡിയയിലൂടെയാണ് മക്കള്‍ സെല്വന് ടീമിനൊപ്പം ചേര്‍ന്ന കാര്യം അറിയിച്ചിരിക്കുന്നത്.
ജയറാം മത്തായി എന്ന കഥാപാത്രമായാണ് സിനിമയിലെത്തുന്നത്. എക്സ് മിള്ട്രിക്കാരനായ ആള് ബാങ്കിലെ സെക്യൂരിറ്റിയാണ്. അന്ന എന്ന കഥാപാത്രമായുള്ള മത്തായിയുടെ റൊമാന്‍സാണ് സിനിമ. അതേ ബാങ്കിലെ സ്വീപ്പറാണ് അന്ന. വിജയ് സേതുപതിയുടെ കഥാപാത്രം അലപ്ം മിസ്റ്റീരിയസ് ആണ്. മറ്റുള്ളവരുടെ പ്രശ്നങ്ങള്‍ പരിഹരിച്ച സന്തോഷിപ്പിക്കുന്ന ആളാണ്.
രജീഷ് മിഥിലയുമായി ചേര്‍ന്ന് സംവിധായകന് തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സാജന് കളത്തില്‍ സിനിമാറ്റോഗ്രാഫറും, എം ജയചന്ദ്രന് സംഗീതവും ചെയ്യുന്നു. ഷമീര്‍ മുഹമ്മദ് എഡിറ്റിംഗ്. സത്യം ഓഡിയോസ് നിര്‍മ്മാണരംഗത്തേക്ക് കടക്കുകയാണ് ഈ സിനിമയിലൂടെ.