ജയറാമിന്റെ പുതിയ സിനിമ മാര്‍ക്കോണി മത്തായി ടീസര്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്തു. എന്റര്ടെയ്നര് സിനിമായായിരിക്കുമിതെന്നാണ് ടീസര്‍ നല്കുന്ന സൂചന. തമിഴ് താരം വിജയ് സേതുപതിയുടെ മലയാളത്തിലേക്കുള്ള അരങ്ങേറ്റചിത്രമാണിത്.
മാര്‍ക്കോണി മത്തായി സംവിധാനം ചെയ്യുന്നത് സനില്‍ കളത്തില്‍ ആണ്. രജീഷ് മിഥിലയ്ക്കൊപ്പം സംവിധായകന് തന്നെയാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ജയറാം മത്തായി എന്ന കഥാപാത്രമായാണ് എത്തുന്നത്. എക്സ് മിള്ട്രിക്കാരനായ ബാങ്ക് സെക്യൂരിറ്റിക്കാരനാണ് കഥാപാത്രം. അന്ന എന്ന അതേ ബാങ്കിലെ ജോലിക്കാരിയുമായുള്ള മത്തായിയുടെ പ്രണയമാണ് സിനിമ പറയുന്നത്. ജോസഫ് ഫെയിം ആത്മിയ ആണ് സിനിമയിലെ നായിക. വിജയ് സേതുപതി അതിഥിതാരമായാണെത്തുന്നത്.
സാജന് കളത്തില്‍ സിനിമാറ്റോഗ്രാഫറും, എം ജയചന്ദ്രന് മ്യൂസികും ഒരുക്കുന്നു. ഷമീര്‍ മുഹമ്മദ് എഡിറ്റിംഗ് ചെയ്യുന്നു. സത്യം ഓഡിയോസ് മാര്‍ക്കോണി മത്തായിയിലൂടെ പ്രൊഡക്ഷന്‍ രംഗത്തേക്കെത്തുകയാണ് സിനിമയിലൂടെ.