അതിഥി താരമായി ജയറാം ചിത്രം മാർക്കോണി മത്തായിയിലൂടെ മലയാളത്തിലേക്കെത്തിയ വിജയ് സേതുപതി, തന്റെ രണ്ടാമത്തെ മലയാളസിനിമ ചെയ്യാനൊരുങ്ങുന്നു. ഇന്ദു വിഎസ് സംവിധാനം ചെയ്യുന്ന സിനിമയിൽ നിത്യമേനോൻ നായികയാകുന്നു. ആന്റോ ജോസഫ് ചിത്രം നിർമ്മിക്കുന്നു.
ഇന്ദു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഇരുവരും ആദ്യമായാണ് ഒന്നിക്കുന്നത്.
ഉടൻ ചിത്രീകരണം ആരംഭിക്കാനിരിക്കുകയാണ്. ഒക്ടോബർ 30വരെയുള്ള ഗവൺമെന്റ് നിർദ്ദേശങ്ങൾ കാരണം ആദ്യം ഇൻഡോർ ചിത്രീകരണമായിരിക്കും നടക്കുക. ഗോവിന്ദ് വസന്ത ചിത്രത്തിന് സംഗീതമൊരുക്കും. മനേഷ് മാധവൻ സിനിമാറ്റോഗ്രഫിയും.