Categories
Film News

ചികിത്സയ്ക്ക് വഴിയില്ലെന്ന് പറഞ്ഞ വൃദ്ധക്ക് പഴ്സിലുള്ള പണമത്രയും നൽകി വിജയ് സേതുപതി; കയ്യടിയോടെ ആരാധകർ

മരുന്ന് വാങ്ങാൻ പണമില്ലാത്ത വൃദ്ധയ്ക്ക് പഴ്സിലുള്ള പണമത്രയും നൽകി മക്കൾ സെൽവൻ വിജയ് സേതുപതി….വൈറലായി ആലപ്പുഴയിൽ നിന്നുള്ള രംഗം.
ചുരുങ്ങിയ നാളുകൾ കൊണ്ട് മികച്ച അഭിനയത്തിലൂടെയും അതിലും മികവാർന്ന പെരുമാറ്റത്തിലൂടെയും മലയള മണ്ണിലടക്കം ആരാധകരെ സൃഷ്ട്ടിയ്ച്ച താരമാണ് വിജയ് സേതുപതി.
സിനിമാ ചിത്രീകരണത്തിനായി ആലപ്പുഴയിലെത്തിയിരിയ്ക്കുകയാണ്  സേതുപതി. മറ്റ് താരങ്ങളെ പോലെ ആരാധകരോട് വേർതിരിവ് കാണിയ്ക്കാത്ത വിജയ് സേതുപതിയെ ആരാധകർ സ്നേഹപൂർവ്വം വിള്ക്കുന്ന പേരാണ് മക്കൾ സെൽവനെന്നത്.
ആലപ്പുഴയിൽ മാമനിതനെന്ന സീനു രാമസ്വാമി ചിത്രത്തിന്റെ ഷൂട്ടിംങിനായാണ് താരം എത്തിയത്. മലയാള മണ്ണും ജനങ്ങളും നൽകുന്ന പിന്തുണയും സ്നേഹവും കണ്ട് അത്ഭുതം തോന്നുന്നുവെന്നാണ് ഒരിക്കൽവിജയ് പറഞ്ഞത്.
മാമനിതന്റെ ഷൂട്ടിംങിനിടയിൽ ആരാധകരുടെ ഇടയിൽ നിന്ന പ്രായമായ ഒരമ്മയെ വിജയ് സേതുപതി അവിചാരിതമായി കാണുകയായിരുന്നു.
പ്രിയ താരത്തെകണ്ട ഉടനെ ആ വൃദ്ധ പറയ്ഞ്ഞത് മരുന്ന് മേടിയ്ക്കാൻ പണമില്ലെന്നായിരുന്നു, ഉടനെ തന്നെ ചുറ്റുമുള്ളവരോട് പഴ്സ് നൽകാൻ ആവശ്യപ്പെട്ട സേതുപതിക്ക് കോസ്റ്റ്യൂമർ ഇബ്രാഹിം പഴ്സ് നൽകുകയായിരുന്നു , എന്നൽ പണം എത്രയെന്ന് പോലും നോക്കാതെ പഴ്സിലുള്ളത് മുഴുവൻ മരുന്ന് വാങ്ങാൻ വൃദ്ധക്ക് നൽകുകയായിരുന്നു.   ചുററും നിന്നവർ കയ്യടിയോടെയും അതിരറ്റ സ്നേഹത്തോടെയുമാണ് മക്കൾ സെൽവന്റെ പ്രവൃത്തിയെ ആഘോഷമാക്കിയത്.