Categories
Film News

വിജയ് സേതുപതി , 19(1)എ ഡബ്ബിംഗ് തുടങ്ങി

19(1)എ , തമിഴ് താരം വിജയ് സേതുപതി, നിത്യ മേനോൻ എന്നിവർ പ്രധാനകഥാപാത്രങ്ങളാകുന്ന സിനിമയാണ്. നവാഗതസംവിധായിക ഇന്ദു വിഎസ് സംവിധാനം ചെയ്യുന്നു. ചിത്രീകരണം പൂർത്തിയാക്കിയിട്ടുള്ള സിനിമ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളിലാണിപ്പോൾ.

ഇന്ദ്രജിത്, ഇന്ദ്രൻസ് എന്നിവരും മുഖ്യവേഷങ്ങളിലെത്തുന്നു. ഭഗത് മാനുവൽ, ദീപക് പാറമ്പോൽ എന്നിവരാണ് മറ്റു താരങ്ങൾ.

അണിയറയിൽ 96ഫെയിം ഗോവിന്ദ് വസന്ത സംഗീതമൊരുക്കുന്നു. കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരജേതാവ് മനേഷ് മാധവൻ സിനിമാറ്റോഗ്രഫി ഒരുക്കുന്നു. ആന്‍റോ ജോസ് ഫിലിം കമ്പനി സിനിമ നിർമ്മിക്കുന്നു.