വിജയ്-വിജയ് സേതുപതി ടീം ഒന്നിക്കുന്ന സിനിമയാണ് മാസ്റ്റര്‍. ഏപ്രില്‍ ആദ്യവാരം റിലീസ് ചെയ്യാനിരുന്ന സിനിമ കോവിഡ് 19 സാഹചര്യം മൂലം റിലീസ് മാറ്റിവച്ചിരിക്കുകയാണ്. സംവിധായകന് ലോകേഷ് കനകരാജിന്റെ മാസ്റ്റര്‍ ഹൈ വോള്‍ട്ടേജ് മാസ് എന്റര്‍ടെയ്നറായിരിക്കുമെന്നാണ് പ്രതീക്ഷകള്‍.
ജോണ്‍ ദുരൈരാജ് എന്ന കോളേജ് പ്രൊഫസറായി വിജയ് എത്തുമ്പോള്‍, വിജയ് സേതുപതി ഗാങ്സറ്ററായാണ് സിനിമയിലെത്തുന്നത്. ഭവാനി എന്നാണ് കഥാപാത്രത്തിന്റെ പേര്. വിജയ്, വിജയ് സേതുപതി ടീമിന്റെ നിരവധി കോമ്പിനേഷന്‍ സീനുകള്‍ സിനിമയിലുണ്ട്, അധികം ഭാഗവും ജയിലില്‍ ചിത്രീകരിച്ചതാണ്.
മാസ്റ്ററില്‍ ആന്‍ഡ്രിയ ജര്‍മി, മാളവിക മോഹനന്, ശന്തനു ഭാഗ്യരാജ്, അര്ജ്ജുന് ദാസ്, ഗൗരി കിഷന് എന്നിവരുമെത്തുന്നു. അനിരുദ്ധ് സംഗീതം, എഡിറ്റര്‍ ഫിലോമിന്‍ രാജ്, സിനിമാറ്റോഗ്രാഫര്‍ സത്യന് സൂര്യന് എന്നിവരാണ് അണിയറയില്‍. സേവിയര്‍ ബ്രിട്ടോ എക്സ് ബി പിക്ചേഴ്സ് ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു.