Categories
Film News

വിജയ് – നെൽസൺ ദിലീപ് കുമാർ ടീമിന്റെ ബീസ്റ്റ് ഏപ്രിലിൽ റിലീസ്

ഡിസംബർ 31ന് വിജയുടെ പുതിയ സിനിമ ബീസ്റ്റ് പുതിയ പോസ്റ്റർ റിലീസ് ചെയ്തു. പൂജ ഹെഡ്ജെ നായികയാകുന്ന സിനിമ ത്രില്ലർ ചിത്രമാണ്. ഏപ്രിൽ 2022ന് ചിത്രം ബി​ഗ് സ്ക്രീനുകളിലേക്കെത്തുമെന്ന് അറിയിച്ചിരിക്കുകയാണ്. സൺ പിക്ചേഴ്സ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

നെൽസൺ ദിലീപ് കുമാർ എഴുതി സംവിധാനം ചെയ്തിരിക്കുന്ന സിനിമ വിജയുടെ 65ാമത് സിനിമയാണ്. ഒമ്പത് വർഷങ്ങൾക്ക് ശേഷം പൂജ ഹെഡ്ജെ കോളിവുഡിലേക്കെത്തുകയാണ് സിനിമയിലൂടെ. 2012ൽ മുഖമൂടി എന്ന മിസ്കിൻ ചിത്രത്തിലൂടെയാണ് താരം തമിഴിൽ തുടക്കം കുറിച്ചത്.

2021 മാർച്ചിൽ ബീസ്റ്റ് ചിത്രീകരണം ആരംഭിച്ചു. കോവിഡ് വ്യാപനത്തെ തുടർന്ന് ചിത്രീകരണം നിർത്തേണ്ടതായി വന്നു. സൺ പിക്ചേഴ്സ് നിർമ്മിക്കുന്ന സിനിമ അനിരുദ്ധ് സം​ഗീതമൊരുക്കുന്നു. കത്തി, മാസ്റ്റർ തുടങ്ങിയ സിനിമകൾക്ക് സം​ഗീതമൊരുക്കിയതും അനിരുദ്ധ് ആയിരുന്നു. കൊളമാവ് കോകില, ഡോക്ടർ തുടങ്ങിയ സിനിമകളിൽ സംവിധായകൻ നെൽസണൊപ്പം അനിരുദ്ധ് എത്തിയിരുന്നു.

വിജയുടെ കഴിഞ്ഞ സിനിമ ലോകേഷ് കനകരാജ് ഒരുക്കിയ മാസ്റ്റർ ആയിരുന്നു. വിജയും വിജയ് സേതുപതിയും ചിത്രത്തിൽ നായകനും വില്ലനുമായെത്തി. മാളവിക മോഹനൻ നായികയായെത്തി. ശന്തനു ഭാ​ഗ്യരാജ്, ആൻഡ്രിയ ജെറാമിയ, അർജ്ജുൻ ദാസ്, ​ഗൗരി ജി എന്നിവർ സഹതാരങ്ങളായെത്തി.