Categories
Film News

വിജയ് ചിത്രം മാസ്റ്റര്‍ സെക്കന്റ് ലുക്ക് പോസ്റ്റര്‍

വിജയ് സിനിമ മാസ്റ്റര്‍ അണിയറക്കാര്‍ പൊങ്കല്‍ ദിനത്തില്‍ ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. ലോകേഷ് എഴുതി സംവിധാനം ചെയ്യുന്ന സിനിമ വളരെ പ്രതീക്ഷകളോടെയാണ് ഒരുങ്ങുന്നത്. മാസ്റ്റര്‍, അണിയറക്കാര്‍ ഉറപ്പു നല്‍കും പോലെ വിജയുടെ മുന്‍ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായിരിക്കും. ഏപ്രിലിലായിരിക്കും സിനിമ റിലീസ് ചെയ്യുക.

വിജയ്‌ക്കൊപ്പം സിനിമയില്‍ നീണ്ട താരനിര തന്നെയെത്തുന്നു. വിജയ് സേതുപതി വില്ലനായി സിനിമയിലെത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മാളവിക മോഹനന്‍ നായികയാകുന്നു. കൈതി ഫെയിം അര്‍ജ്ജുന്‍ ദാസ്, ശന്തനു ഭാഗ്യരാജ്, ഗൗരി കിഷന്‍, രമ്യ സുബ്രഹ്മണ്യം, ശ്രീമന്‍, രമേഷ് തിലക് എന്നിവരും സിനിമയുടെ ഭാഗമാകുന്നു.

Vijay’s Master second look poster

യുവസെന്‍സേഷന്‍ അനിരുദ്ധ് രവിചന്ദര്‍ സിനിമയ്ക്ക് സംഗീതമൊരുക്കുന്നു. സത്യന്‍ സൂര്യന്‍ സിനിമാറ്റോഗ്രാഫി. സേവിയര്‍ ബ്രിട്ടോ എക്‌സ് ബി പിക്‌ചേഴ്‌സ് ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു.