Categories
Film News

വിജയ് ബാബുവിന്റെ പുതിയ പ്രൊഡക്ഷന്‍ വാലാട്ടി ചിത്രീകരണം തുടങ്ങി

നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന്റെ പ്രൊഡക്ഷന്‍ ഹൗസ് ഫ്രൈഡേ ഫിലിം ഹൗസ് നിര്‍മ്മിക്കുന്ന പുതിയ സിനിമയാണ് വാലാട്ടി. നവാഗതനായ ദേവന്‍ സംവിധാനം ചെയ്യുന്ന സിനിമ ചിത്രീകരണം തുടങ്ങി. വിജയ് ബാബു സോഷ്യല്‍മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുകയാണ്.

“It might be stormy now … but it can’t rain for ever”Friends, during the most difficult times the world has ever seen…

Posted by Vijay Babu on Thursday, September 10, 2020

വാലാട്ടി ഒരു പരീക്ഷണ സിനിമയാണ്. യഥാര്‍ത്ഥ നായകളെ വച്ചാണ് സിനിമ ചിത്രീകരിക്കുന്നത്. യഥാര്‍ത്ഥ നായകള്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ആദ്യ ഇന്ത്യന്‍ സിനിമയായിരിക്കുമിത്. വിഎഫ്എക്‌സ് സഹായമില്ലാതെ. ഒരു ഗോള്‍ഡന്‍ റിട്രീവര്‍, കോക്കര്‍ സ്പാനിയല്‍, റോട്ട്വീലര്‍, ഇന്ത്യന്‍ കണ്‍ട്രി ഡോഗ് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളായ ടോമി, അമാലു, ബ്രൂണോ, കരിദാസ് എന്നിവരെ അവതരിപ്പിക്കുന്നത്. ഈ സിനിമയ്ക്കായി കഴിഞ്ഞ ഒരു വര്‍ഷമായി നായകളെ പരിശീലിപ്പിക്കുകയാണ്.

നായകള്‍ക്കൊപ്പം പരിചിതരായ ചില താരങ്ങളുമെത്തും. വിഷ്ണു പണിക്കര്‍, ക്യാമറ, അയൂബ് ഖാന്‍ എഡിറ്റിംഗ്. നവാഗതനായ വരുണ്‍ സുനില്‍ ആണ് സംഗീതമൊരുക്കുന്നത്.