Categories
Film News

കമ്മാരസംഭവം ടീമിനൊപ്പം വിജയ്‌ബാബു

കമ്മാരസംഭവം കൂട്ടുകെട്ട്‌ മുരളി ഗോപി, രതീഷ്‌ അമ്പാട്ട്‌ പുതിയ സിനിമയ്‌ക്കായി ഒന്നിക്കുന്നു. മുരളി തിരക്കഥ ഒരുക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത്‌ രതീഷ്‌ അമ്പാട്ട്‌ ആണ്‌. ഇരുവരും വിജയ്‌ ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസുമായി ചേര്‍ന്ന്‌ സിനിമ നിര്‍മ്മിക്കുകയും ചെയ്യുന്നു. മുരളി മൂവരും ചേര്‍ന്നുള്ള ഫോട്ടോ സോഷ്യല്‍മീഡിയയിലൂടെ ഷെയര്‍ ചെയ്‌തിരുന്നു. ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിക്കുമെന്ന്‌ അദ്ദേഹമറിയിച്ചു.

Joining hands with Vijay Babu's Friday Film House for my first production venture, with Rathish Ambat as a partner….

Posted by Murali Gopy on Saturday, November 21, 2020

ടൈറ്റില്‍ പോസ്‌റ്റര്‍ ജനുവരി 2 ന്‌ റിലീസ്‌ ചെയ്യുമെന്നും പോസ്‌റ്റില്‍ അറിയിച്ചിട്ടുണ്ട്‌.

പൃഥ്വിരാജ്‌ ആയിരിക്കും ചിത്രത്തില്‍ നായകനാകുന്നതെന്ന്‌ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്‌. ആക്ഷന്‍ സിനിമയായിരിക്കുമിതെന്നാണറിയുന്നത്‌. ജനുവരി 2ന്‌ ചിത്രത്തിന്റെ ടൈറ്റില്‍ റിലീസിനൊപ്പം കൂടുതല്‍ വിവരങ്ങള്‍ അറിയാം.