അടുത്തിടെയായുള്ള കോളിവുഡിലെ ട്രന്റാണ് വന്‍താരങ്ങളുടെ ചിത്രങ്ങളുടെ പേര് അവസാനം മാത്രം റിലീസ് ചെയ്യുന്നത്. ടൈറ്റില്‍ പുറത്തിറക്കുന്നത് തന്നെ ആരാധകര്‍ക്കിടയില്‍ വന്ആകാംക്ഷ ഉണ്ടാക്കുന്നു. ഈ ട്രന്‍ഡിന് പിന്തുടര്ന്ന് വിജയ് അറ്റ്ലി സിനിമയുടെ പേര് റിലീസ് ചെയ്തിരിക്കുകയാണിപ്പോള്‍. അണിയറക്കാര്‍ പേര് സിനിമയുടെ ഫസ്റ്റ്ലുക്ക പോസ്റ്ററിനൊപ്പം വിജയുടെ പിറന്നാള്‍ ദിനമായ ജൂണ്‍ 22ന് ഔദ്യോഗികമായി റിലീസ് ചെയ്യും.
മുമ്പ് സിനിമയുടെ പേര് വാധ്യാര് എന്നാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു, മാസ്റ്റര്‍ എന്നാണ് വാക്കിനര്‍ത്ഥം. പ്രശസ്ത നടനും രാഷ്ട്രീയ നേതാവുമായിരുന്ന എംജിആറിനെ സ്നേഹപൂര്‍വ്വം വിളിച്ചിരുന്നത് വാധ്യാര് എന്നായിരുന്നു. അണിയറക്കാര്‍ പേര് പ്രഖ്യാപിക്കേണ്ടതുണ്ട്.
ദളപതി 63, സ്പോര്‍ട്സ് ബേസ്ഡ് എന്റര്ടെയ്നര് ആണ്. വിജയ് ഫുട്ബോള്‍ കളിക്കാരനായ മിഖായേല്‍ എന്ന കഥാപാത്രമായാണെത്തുന്നത്. സിനിമയില്‍ കളിക്കാരനായും കോച്ചായും വിജയ് എത്തുന്നു. നയന്‍താരയാണ് നായിക. ബോളിവുഡ് താരം ജാക്കി ഷെറോഫ്, കതിര്, ഇന്ദുജ, വര്‍ഷ ബൊല്ലമ്മ, യോഗി ബാബു, വിവേക്, ഡാനിയല്‍ ബാലാജി, ആനന്ദ് രാജ് എന്നിവരും സഹതാരങ്ങളായെത്തുന്നു.
എആര്‍ റഹ്മാന് ആണ് സംഗീതം, സിനിമാറ്റോഗ്രാഫി ചെയ്യുന്നത് മെര്‍സല്‍ ഫെയിം ജികെ വിഷ്ണു ആണ്. എജിഎസ് എന്റര്ടെയ്ന്മെന്റ് ആണ് സിനിമ നിര്‍മ്മിക്കുന്നത്. ഒക്ടോബറില്‍ ദീപാവലി റിലീസായി സിനിമയെത്തുന്നു.