തമിഴിലും മലയാളത്തിലുമായി എത്തുന്ന ദ്വിഭാഷചിത്രത്തില് മമ്മൂട്ടി-നയന്‍താര-വിജയ് സേതുപതി ടീം ഒന്നി്ക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വിപിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തെ കുറിച്ചുള്ള പുതിയ വാര്‍ത്തകള്‍ വിജയ് സേതുപതിയ്ക്ക് പകരം വിജയ് ആന്റണി ചിത്രത്തിന്റെ ഭാഗമാകുമെന്നാണ്. മമ്മൂട്ടി-നയന്‍താര ടീം നിരവധി ചിത്രങ്ങളില്‍ ഒന്നിച്ചിട്ടുണ്ടെങ്കിലും വിജയ് ആന്റണി ആദ്യമായാണ് ഇരുവര്ക്കുമൊപ്പമെത്തുന്നത്. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും ചിത്രം ഈ വര്‍ഷം അവസാനം ഷൂട്ടിംഗ് തുടങ്ങുമെന്നാണ് അറിയുന്നത്.
മമ്മൂട്ടി നിലവില്‍ അജയ് വാസുദേവ് ഒരുക്കുന്ന ഷൈലോക്കിന്റെ ചിത്രീകരണത്തിലാണ്. ഇത് പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ സന്തോഷ് വിശ്വനാഥന് ഒരുക്കുന്ന വണ്‍ എന്ന സിനിമയിലേക്ക്. താരത്തിന്റെ അടുത്ത റിലീസ് ഗാനഗന്ധര്വ്വന്. രമേഷ് പിഷാരടി ഒരുക്കുന്ന സിനിമ ഈ മാസം അവസാനം റിലീസ് ചെയ്യുകയാണ്. പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചരിത്രസിനിമ മാമാങ്കം പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണ്. എം പത്മകുമാര്‍ ഒരുക്കുന്ന സിനിമയില്‍ മമ്മൂട്ടി ധീരനായ ചാവേര്പോരാളിയായാണ് എത്തുന്നത്. വിനോദ് വിജയന് ചിത്രം അമീര്‍, ബിലാല്‍ അമല്‍ നീരദ്, എന്നിവയാണ് മ്റ്റു പ്രൊജക്ടുകള്‍.
നയന്‍താര വിജയ്- അറ്റ്ലി ചിത്രം ബിജില്‍ റിലീസിംഗിന് കാത്തിരിക്കുകയാണ്. രജനീകാന്തിനൊപ്പം ദര്‍ബാര്‍, ചിരഞ്ജീവി- സയ്യാ റാ നരസിംഹ റെജ്ജി, എന്നിവയാണ് മറ്റുള്ളവ. അടുത്തിടെ താരം നെട്രികണ്‍ എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നു. അവള് ഫെയിം മിലിന്ദ് രാജു സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് വിഘ്നേശ് ശിവയാണ്.