Categories
Film News

വിജയ് പുതിയ തമിഴ് സിനിമ പ്രഖ്യാപിച്ചു, ബീസ്റ്റ്

തമിഴ് താരം വിജയ് പുതിയ സിനിമ പ്രഖ്യാപിച്ചു. ബീസ്റ്റ് എന്ന് പേരിട്ടിരിക്കുന്ന സിനിമ നെൽസൺ ദിലീപ് കുമാര് സംവിധാനം ചെയ്യുന്നു. സൺ പിക്ചേഴ്സ് ആണ് സിനിമ നിർമ്മിക്കുന്നത്. ആക്ഷൻ ത്രില്ലർ വിഭാ​ഗത്തിലുള്ള സിനിമയിൽ പൂജ ഹെഡ്ജെ നായികയാകുന്നു. യോ​ഗി ബാബു, ഷൈന്‌ ടോം ചാക്കോ, വിടിവി ​ഗണേഷ്, അപർണ ദാസ് എന്നിവർ സഹതാരങ്ങളായെത്തുന്നു.

വിജയുടെ മുൻസിനിമ മാസ്റ്റർ ഈ വർഷം പൊങ്കലിനാണ് റിലീസ് ചെയ്തത്. ഇന്ത്യയിൽ കോവിഡ് രണ്ടാംതരം​ഗം ആരംഭിക്കുന്നതിന് മുമ്പ് ബോക്സോഫീസ് തിരിച്ചുവരവിന് കാരണമായ ചിത്രം 162കോടിയോളം കളക്ഷൻ നേടുകയുണ്ടായി.

വിജയുടെ പിറന്നാൾ ​ദിനത്തിലാണ് സിനിമയുടെ പോസ്റ്റർ റിലീസ് ചെയ്ത് കൊണ്ട് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. സിനിമയുടെ കൂടുതൽ ഭാ​ഗവും വി​ദേശത്ത് ചിത്രീകരിക്കാനാണ് പ്ലാൻ ചെയ്തിരിക്കുന്നത്. ജോർജ്ജിയയിൽ ഏപ്രിലിൽ ചിത്രീകരണം ആരംഭിച്ചിരുന്നുവെങ്കിലും കോവിഡ് സെക്കന്റ് വേവിനെ തുടർന്ന് തിരിച്ചുവികയായിരുന്നു.

അനിരുദ്ധ് രവിചന്ദർ സം​ഗീതമൊരുക്കുന്ന ചിത്രത്തിന് ക്യാമറ ഒരുക്കുന്നത് മനോജ് പരമഹംസയാണ്. എഡിറ്റർ ആർ നിർമൽ, സ്റ്റണ്ട് കൊറിയോ​ഗ്രാഫർ അൻപ് അറിവ്, ആർട്ട് ഡയറക്ടർ ഡിആർകെ കിരൺ എന്നിവരാണ് മറ്റു ടീമം​ഗങ്ങൾ.