വിജയ് സേതുപതി, ശ്രുതി ഹാസന് ആദ്യമായി ഒന്നിക്കുന്ന തമിഴ് ആക്ഷന്‍ ഫ്ലിക്ക് ആണ് ലാഭം, രാജപാളയത്ത് സിനിമയുടെ ലോഞ്ചിംഗ് ചടങ്ങുകള്‍ നടന്നു.
ദേശീയ അവാര്‍ഡ് ജേതാവായ സംവിധായകന് എസ് പി ജനാനതന്, എന്റര്ടെയ്ന്മെന്റ് സിനിമകളായ പേരണ്‍മൈ, ഈ ആന്റ് പുറമ്പോക്ക്, എന്നിവ ഒരുക്കിയ ആളാണ് ലാഭം ഒരുക്കുന്നത്. അറുമുഖ കുമാറിനൊപ്പം വിജയ് ആണ് സിനിമ നിര്‍മ്മിക്കുന്നത്.
സൂര്യയുടെ സിംഗം 3യ്ക്ക് ശേഷം ശ്രുതി തമിഴ് പ്രൊജക്ട് ചെയ്യുന്നത് ഇപ്പോഴാണ്. മഹേഷ് മഞ്ജരേക്കര്‍ക്കൊപ്പം അടുത്തിടെ ഒരു ഹിന്ദി സിനിമ ചെയ്തിരുന്നു.
ലാഭത്തില്‍ കലൈയരശന്‍, ജഗപതി ബാബു എന്നിവരും പ്രധാനകഥാപാത്രങ്ങളാകുന്നു. ഡി ഇമ്മാന് ആണ് സിനിമയില്‍ സംഗീതം ചെയ്യുന്നത്.
വിജയ് സിന്ദുബാദ് പണ്ണൈയാറും പത്മിനിയും, സേതുപതി തുടങ്ങിയ സംവിധായകന് അരുണ്കുമാറിനൊപ്പമുള്ള സിനിമ പൂര്‍ത്തിയാക്കി. തെങ്കാശി, തായ്ലന്റ് എന്നിവിടങ്ങളിലായി ചിത്രീകരിച്ച സിനിമയില്‍ നായികയാകുന്നത് അഞ്ജലി ആണ്.
സീനു രാമസ്വാമി, സ്കെച്ച് ഫെയിം വിജയ് ചന്ദര്‍ എന്നിവരുടെ സിനിമയിലും വിജയ് അഭിനയിക്കുന്നു. റാഷി ഖന്നയാണ് വിജയുടെ നായികയാകുന്നത്.