Categories
Film News

ദിലീപിന്റെ പുതിയ സിനിമ മൈ സാന്‍ഡ സംഗീതമൊരുക്കുന്നത് വിദ്യാസാഗര്‍

ദിലീപ് സംവിധായകന്‍ സുഗീതിനൊപ്പം മൈ സാന്‍ഡ എന്ന സിനിമയുമായെത്തുന്നുവെന്ന് നേരത്തെ അറിയിച്ചിരുന്നു. സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. വിദ്യാസാഗര്‍ സിനിമയ്ക്ക് സംഗീതമൊരുക്കുമെന്നതാണ് പുതിയ വാര്‍ത്തകള്‍. കുറച്ചുനാളായി മലയാളം സിനിമകളില്‍ നിന്നും അകന്നിരിക്കുകയായിരുന്നു സംഗീതസംവിധായകന്‍. മലയാളത്തില്‍ അവസാനം ചെയ്തത് ജോമോന്റെ സുവിശേഷങ്ങള്‍ എന്ന 2016ല്‍ റിലീസ് ചെയ്ത സിനിമയായിരുന്നു.

മൈ സാന്‍ഡ ഒരു കോമഡി എന്റര്‍ടെയ്‌നര്‍ ആയിരിക്കും.ദിലീപിനൊപ്പം ഒരു കൂട്ടം കുട്ടികളും സിനിമയുടെ ഭാഗമാകുന്നു. വിദ്യ സാഗര്‍ ദിലീപിന്റെ സിഐഡി മൂസ, ചാന്തുപൊട്ട്, രസികന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് സംഗീതമൊരുക്കിയിട്ടുണ്ട്. സുഗീതിനൊപ്പം ഓര്‍ഡിനറി, 3ഡോട്ട്‌സ് എന്നീ സിനിമകളും ചെയ്തിട്ടുണ്ട്.

ദിലീപ് അതേസമയം ജാക്ക്ഡാനിയല്‍ ചിത്രീകരണം പൂര്‍ത്തിയാക്കുന്ന തിരക്കിലാണ്. ഇതിനു ശേഷം പ്രൊഫസര്‍ ഡിങ്കന്‍ എന്ന 3ഡി സിനിമ പൂര്‍ത്തിയാക്കും. മൈ സാന്‍ഡ അതിന് ശേഷം മാത്രമായിരിക്കും തുടങ്ങുക. ക്രിസ്തുമസ് ചിത്രമായാണ് പ്ലാന്‍ ചെയ്യുന്നത്.