മുന്‍ ഇന്ത്യന്‍ പ്രൈം മിനിസ്റ്റര്‍ ഇന്ദിരഗാന്ധിയുടെ ബയോപിക് വരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ഏറെ നാളായി വന്നിട്ട്. റിതേഷ് ബത്ര ഇന്ദിരഗാന്ധിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരു വെബ്സീരീസുമായെത്തുന്നുവെന്ന് ഇപ്പോള്‍ ഉറപ്പിച്ചിരിക്കുകയാണ്. വിദ്യബാലന് ഇന്ദിരഗാന്ധിയായെത്തുന്നു. വെബ്സീരീസില്‍ ആദ്യമായാണ് വിദ്യ എത്തുന്നത്.
ജേര്‍ണലിസ്റ്റ് സാഗരിക ഘോസിന്റെ പുസ്തകം ഇന്ദിര: മോസ്റ്റ് പവര്‍ഫുള്‍ പ്രൈംമിനിസ്റ്റര്‍ എന്ന പുസ്തകത്തിന്റെ റൈറ്റ്സ് സ്വന്തമാക്കിയിരുന്നു. ഇതിനെ ആസ്പദമാക്കിയാണ് വെബ്സീരീസ് ഒരുക്കുന്നത്. ഇന്ദിരയുടെ ജീവിതം മൂന്ന് നാല് മണിക്കൂറുള്ള ഒരു ഫീച്ചര്‍ ഫിലിമില്‍ പറഞ്ഞുതീര്‍ക്കാന്‍ മാത്രമുള്ളതു മാത്രമല്ല എന്നതിനാലാണ് വെബ്സീരീസ് ആക്കാന്‍ തീരുമാനിച്ചത്.
സംവിധായകന് റിതേഷ് ബത്ര ദ ലഞ്ച് ബോക്സ്, ഫോട്ടോഗ്രാഫ് എന്നീ സിനിമകള്‍ ഒരുക്കിയിട്ടുണ്ട്. ഇന്ത്യ കണ്ടതില്‍ വച്ചേറ്റവും ശക്തയായ ഒരു രാഷ്ട്രീയനേതാവിന്റെ ജീവിതം എങ്ങനെയായിരിക്കും സംവിധായകന് ഒരുക്കുന്നത് എന്നത് കാത്തിരുന്ന് കാണാം.