Categories
Film News

വിദ്യ ഉണ്ണി വിവാഹിതയാകുന്നു; സോഷ്യൽ മീഡിയയിൽ തരംഗമായി പ്രീ വെഡ്ഡിംങ് ചിത്രങ്ങൾ

നടി ദിവ്യ ഉണ്ണിയുടെ സഹോദരി വിദ്യ ഉണ്ണി വിവാഹിതയാകുന്നു . പ്രശസ്ത നടി ദിവ്യ ഉണ്ണിയുടെ സഹോദരിയെന്നതിനപ്പുറം ഡോക്ടർ ലവെന്ന ചിത്രത്തിലൂടെയാണ് വിദ്യ ഉണ്ണിയെ മലയാളികൾക്ക് പരിചയപ്പെട്ടത് .
ചേച്ചി ദിവ്യ ഉണ്ണിയുടെ പാത പിന്തുടർന്നാണ് സഹോദരിയും സിനിമയിലേക്കെത്തിയത്. കുഞ്ചാക്കോ ബോബനും ഭാവനയും നായിക നായകൻമാരായെത്തിയ ഡോക്ടർ ലവിലെ വിദ്യ ഉണ്ണിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മികച്ച തുടക്കം ലഭിച്ചെങ്കിലും  വിദ്യ പിന്നീട് ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. സിങ്കപ്പൂരിൽ ടാറ്റാ കമ്മ്യൂണിക്കേഷൻസിൽ ഉദ്യോഗസ്ഥനായ സഞ്ജയ് വെങ്കടേശ്വരനാണ് വിദ്യയുടെ വരൻ.
ആദ്യ ചിത്രത്തിലൂടെ മികച്ച  പുതുമുഖ നടിക്കുള്ള അവാർഡും വിദ്യയെ തേടിയെത്തിയിരുന്നു . എന്നാൽ കൊല്ലം അമൃത സ്കൂൾ ഓഫ് എൻജിനീയറിംങിൽ നിന്ന് പഠനം കഴിഞ്ഞ വിദ്യ കൊഗ്നിസെന്റിൽ ജോലി തിരഞ്ഞെടുക്കുകയായിരുന്നു.
ഇരുവരുടെയും പ്രീ വെഡിംങ് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ തരംഗമാകുകയാണ് . അഭിനയത്തിലും നൃത്തത്തിലും  ചേച്ചി ദിവ്യയെപ്പോലെ തന്നെ മിടുക്കിയാണ് സഹോദരി വിദ്യയും . ചെന്നൈ സ്വദേശിയായ സഞ്ജയ്ക്കും , വിദ്യ ഉണ്ണിയ്ക്കും ആശംസകൾ നേർന്ന് ആരാധകർ രംഗത്തെത്തി കഴിഞ്ഞു.