Categories
Film News

വിധു വിൻസന്റ് ഒരുക്കിയ വൈറൽ സെബി , സെൻസറിം​ഗ് പൂർത്തിയാക്കി

വിധു വിൻസന്റ് സംവിധാനം ചെയ്യുന്ന പുതിയ സിനിമ വൈറൽ സെബി യു/ എ സർട്ടിഫിക്കറ്റോടെ സെൻസറിം​ഗ് പൂർത്തിയാക്കി. ബാദുഷ പ്രൊഡക്ഷൻസ് ബാനറിൽ എൻഎം ബാദുഷ, മഞ്ജു ബാദുഷ എന്നിവർ ചേർന്ന് ചിത്രം നിർമ്മിച്ചിരിക്കുന്നു. ഈജിപ്ഷ്യൻ താരം മിറ ഹമീദ്, സുദീപ് ​കോശി എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്നു.

സജിത മഠത്തിൽ, ആനന്ദ് ഹരിദാസ് എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നു.ഇർഷാദ്, നമിത പ്രമോദ്, സിദ്ധാർത്ഥ് ശിവ, ജോയ് മാത്യു, വെങ്കടേഷ്, അനു മോൾ, കുട്ടിയേടത്ത് വിലാസിനി എന്നിവരാണ് മറ്റ് താരങ്ങൾ.

വിനോ​ദ് ഇല്ലംപിള്ളി – ഛായാ​ഗ്രഹണം, എഡിറ്റിം​ഗ് – ക്രിസ്റ്റി, സം​ഗീതം – വർക്കി എന്നിവരാണ് അണിയറയിലെ പ്രമുഖർ.