രജിഷ വിജയന്‍ ചിത്രം ഫൈനല്‍സിന്റെ അണിയറക്കാര്‍ സിനിമയിലെ ആദ്യഗാനം പുറത്തിറക്കിയിരിക്കുകയാണ്. സെന്‍സേഷണല്‍ താരം പ്രിയ പ്രകാശ് വാര്യരും, നരേഷ് അയ്യരും ചേര്‍ന്ന് ആലപിച്ച മെലോഡിയസ് ഗാനമാണിത്. കൈലാസ് മേനോന്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനത്തിന്റെ വരികള്‍ ശ്രീരേഖ ഭാസ്‌കരന്റേതാണ്.

ഗാനരംഗത്ത് പ്രധാനകഥാപാത്രങ്ങളായ രജിഷ വിജയന്റേയും നിരഞ്ജിന്റേയും ദിനചര്യകളാണ് ഗാനരംഗത്ത്.

സ്‌പോര്‍ട്‌സ് ഡ്രാമയായിട്ടുള്ള സിനിമ 2020ലെ ഒളിമ്പിക്‌സിന് തയ്യാറെടുക്കുന്ന ഒരു സൈക്കിളിസ്റ്റിന്റെ കഥയാണ് പറയുന്നത്. സുരാജ് വെഞ്ഞാറമൂട് രജിഷയുടെ അച്ഛനായെത്തുന്നു. വര്‍ഗീസ് എന്ന ഫിസിക്കല്‍ എഡ്യുക്കേഷന്‍ പരിശീലകന്‍ കൂടിയാണിദ്ദേഹം.
നവാഗതനായ പിആര്‍ അരുണ്‍ സംവിധാനം ചെയ്യുന്ന സിനിമ നിര്‍മ്മിച്ചിരിക്കുന്നത് പ്രജീവ്, നടന്‍ മണിയന്‍പിള്ള രാജു എന്നിവര്‍ ചേര്‍ന്നാണ്. മണിയന്‍ പിള്ള രാജു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍. സുദീപ് ഇളമന്‍ ക്യാമറ ചെയ്തിരിക്കുന്നു. സെപ്തംബര്‍ 6ന് ചിത്രം തിയേറ്ററുകളിലേക്കെത്തുകയാണ്.

Published by eparu

Prajitha, freelance writer