Categories
Film News

ഭീമ പള്ളി : പതിനെട്ടാംപടിയിലെ ആദ്യവീഡിയോ ഗാനമെത്തി

എഴുത്തുകാരനും നടനുമായ ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പതിനെട്ടാംപടി അടുത്ത മാസം റിലീസ് ചെയ്യുകയാണ്. കഴിഞ്ഞ ദിവസം അണിയറക്കാര്‍ സിനിമയിലെ വീഡിയോ ഗാനം പുറത്തിറക്കി. ഷഹബാസ് അമന്‍ പാടിയിരിക്കുന്ന ഗാനത്തിന്റെ വരികള്‍ വിനായക് ശശികുമാര്‍ ആണ് എഴുതിയിരിക്കുന്ന്ത്. യുവസംഗീതസംവിധായകനും ഏആര്‍ റഹ്മാന്റെ അനന്തരവനുമായ എഎച്ച് കാഷിഫ് മലയാളത്തിലേക്കെത്തുകയാണ് ഈ ഗാനം ചെയ്തുകൊണ്ട്.

അമ്മാവന്‍ ഏ ആര്‍ റഹ്മാനോടൊപ്പം മ്യൂസിക് പ്രൊഡ്യൂസര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട് കാഷിഫ് മുമ്പ്. കൂടാതെ സര്‍ക്കാര്‍, മെര്‍സല്‍, ബിയോണ്ട ദ ക്ലൗഡ്‌സ് എന്നീ ചിത്രങ്ങള്‍ക്ക് പശ്ചാത്തലസംഗീതവുമൊരുക്കുന്നതില്‍ പങ്കാളിയായി. ജ്യോതികയുടെ കാട്രിന്‍ മൊഴി എന്ന ചിത്രത്തിലൂടെ സ്വതന്ത്രസംഗീതഞ്ജനുമായി ഈ വര്‍ഷമാദ്യം.

ഒരു കൂട്ടം ടീനേജേഴ്‌സ് വ്യത്യസ്ത സ്‌കൂളുകളില്‍ നിന്നുമുള്ളവരുടെ ശത്രുതയുടേയും മറ്റും കഥയാണ് സിനിമ പറയുന്നത്. മെഗാസ്റ്റാര്‍ മമ്മൂട്ടി സിനിമയില്‍ പ്രധാനപ്പെട്ട കഥാപാത്രമായി എത്തുന്നു. ജോണ്‍ എബ്രഹാം പാലക്കല്‍ എന്ന കഥാപാത്രമാണ് സിനിമയുടെ കഥ മുമ്പോട്ട് കൊണ്ടു പോവുന്നത്. പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍ എന്നിവരും അതിഥിതാരങ്ങളായി എത്തുന്നു. പ്രിയ ആനന്ദ്,സാനിയ അയ്യപ്പന്‍, അഹാന കൃഷ്ണന്‍, മാല പാര്‍വ്വതി, ബിജു സോപാനം എന്നിവരും സിനിമയിലുണ്ട്.