Categories
Film News

ആകാസം : സുരാരി പൊട്രുവിലെ പുതിയ ഗാനം

സുരാരി പൊട്രു അണിയറക്കാർ ചിത്രത്തിലെ പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തു. ആകാസം എന്ന് തുടങ്ങുന്ന ഗാനം ജിവി പ്രകാശ് കമ്പോസ് ചെയ്ത് ക്രിസ്റ്റിന്‍ ജോൺസ്, ഗോവിന്ദ് വസന്ത എന്നിവർ ചേർന്ന് ആലപിച്ചിരിക്കുന്നു. നെരുപ്പു ഡാ ഫെയിം അരുൺരാജ കാമരാജയുടേതാണ് വരികൾ.

സുധ കൊംഗാര ഒരുക്കിയിരിക്കുന്ന സുരാരി പൊട്രു , എയർ ഡക്കാൻ സ്ഥാപകന്‍ ജിആർ ഗോപിനാഥിന്‍റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. സൂര്യ ചിത്രത്തിൽ നെടുമാരൻ രാജംഗം മാര എന്ന സാധാരണക്കാരനായ ഒരു വ്യക്തിയായെത്തുന്നു. എയർക്രാഫ്റ്റ് ബിസിനസ് തുടങ്ങുന്നതിനായി സ്വപ്നം കാണുന്ന ആളാണ് നായകൻ. മലയാളിതാരം അപർണ ബാലമുരളി നായകന്റെ ഭാര്യാവേഷത്തിലെത്തുന്നു.

പരേഷ് റാവൽ, ഉർവശി, കരുണാസ്, വിവേക് പ്രസന്ന, കാളി വെങ്കട്ട്, മോഹൻ ബാബു എന്നിവരും പ്രധാനകഥാപാത്രങ്ങളാകുന്നു. ജിവി പ്രകാശ് സംഗീതമൊരുക്കുന്ന സിനിമയിൽ സിനിമാറ്റോഗ്രഫി നികേത് ബൊമ്മിറെഡ്ഡി.