Categories
Film News

പട്ടം സിനിമയിലെ വീഡിയോ ഗാനം കാണാം

ഒരു കൂട്ടം പുതുമുഖങ്ങള്‍ താരങ്ങളാകുന്ന പട്ടം എന്ന മലയാളസിനിമ സംവിധാനം ചെയ്യുന്നതും നവാഗതനായ രജീഷ് വി രാജയാണ്. കഴിഞ്ഞ ദിവസം ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം സോഷ്യല്‍മീഡിയയിലൂടെ റിലീസ് ചെയ്തു. ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റ് അവരുടെ യൂട്യൂബ് ട്രയിലറിലൂടെ ഗാനം റിലീസ് ചെയ്തു. അനാമിര പി എസ് ആലപിച്ചിരിക്കുന്ന ഒരു ഫണ്‍ട്രാക്ക് ആണ് ഗാനം. പ്രശാന്ത് മോഹന്‍ എംപി ഗാനം ഒരുക്കിയിരിക്കുന്നു. സംവിധായകന്‍ രജീഷ് വി രാജ തന്നെയാണ് ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത്.

പട്ടത്തിലെ താരങ്ങള്‍ ചിട്ടു എബ്രഹാം, റിഷ പി ഹരിദാസ്, ശ്രീദര്‍ഷ്, ലയന, ജിഷ്ണു രവീന്ദ്രന്‍, ശരണ്യ കെ സോമന്‍, മാത്യു ജോട്ടി, അപര്‍ണ മേനോന്‍, ജാഷിം റഷീദ്, ജുഹി റുസ്താഗി, ജയന്‍ ചേര്‍ത്തല, ബിജു കുട്ടന്‍, ജയന്‍ ചെങ്ങമനാട്, ഷിബി ലാബന്‍ എന്നിവരാണ്.

പട്ടം സിനിമാറ്റോഗ്രാഫി ചെയ്തിരിക്കുന്നത് വിപിന്‍ രാജ്, ഗോപു പ്രസാദ് എന്നിവര്‍ ചേര്‍ന്നാണ്. സംഗീതം പ്രശാന്ത് മോഹന്‍ എംപി. അഖില്‍ രാജ് പുത്തന്‍വീട്ടില്‍ എഡിറ്റിംഗും. ജാഷിം റഷീദ്, ജെ ജയചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് ബിഗ് സോന പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു.