Categories
Film News

ജയറാം ചിത്രം ലോനപ്പന്റെ മാമോദീസയിലെ പുതിയ വീഡിയോ ഗാനം കാണാം

ലിയോ തദേവൂസ് സംവിധാനം ചെയ്യുന്ന ലോനപ്പന്റെ മാമോദീസ ഫെബ്രുവരി ഒന്നിന് പ്രദർശനത്തിനെത്തുകയാണ് . ജയറാമാണ് മുഖ്യ കഥാപാത്രമായി ചിത്രത്തിലെത്തുന്നത്. നായികയായി അന്ന രേഷ്മ രാജനുമെത്തുന്നു . ചിത്രത്തിലെ  ചിങ്കാരിയും പൂങ്കുയിലെന്ന ഗാനമാണ് പുറത്ത് വന്നിരിക്കുന്നത്.
പെൻ ആൻഡ് പേപ്പർ ക്രിയേഷൻസിന്റെ ബാനറിൽ ഷിനോയ് മാത്യുവാണ് ചിത്രം നിർമ്മിയ്ക്കുന്നത്. കുടുംബ ബന്ധങ്ങളുടെകഥ പറയുന്ന ചിത്രമാണ് ലോനപ്പന്റെ മാമോദീസയെന്ന് വ്യക്തമാകുന്നത്.

ചിത്രത്തിലെ മനോഹരമായി ചിങ്കാരിയാം പൂങ്കുയിലുമെന്ന ഗാനമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് , അൽഫോൺസ് ജോസഫാണ് ചിത്രത്തിൽ സംഗീതം നൽകിയിരിക്കുന്നത് .
 ഗ്രാമീണ പശ്ചാത്തലത്തിൽ ഉള്ള കഥയിൽ ജോജു, മാള , ഹരീഷ് കണാരൻ, ദിലീഷ് പോത്തൻ , ഇന്നസെന്റ് , ശാന്തി കൃഷ്ണ , നിഷാ  സാരംഗ് , ഇവാ പവിത്രൻ എന്നീ താരനിരകളും ഉണ്ട്.

അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയയായ അന്ന  രേഷ്മ രാജാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ഒരു സിനിമാകാരനെന്ന ചിത്രത്തിന് ശേഷം ലിയോയുടെതായി എത്തുന്ന ചിത്രമാണ് ലോനപ്പന്റെ മാമോദീസ.
സമൂഹ മാധ്യമങ്ങളിൽ മികച്ച വരവേൽപ്പാണ് ചിത്രത്തിലെ ഗാനത്തിന് ലഭിച്ചിരിക്കുന്നത് , കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമായ ജയറാമിന്റെ മികച്ച ചിത്രങ്ങളിൽ ഒന്നാകും  ലോനപ്പന്റെ മാമോദീസയെന്ന് ആരാധകർ വ്യക്തമാക്കുന്നു .
ചിത്രത്തിന്റതായി പുറത്തിറങ്ങിയ മറ്റ് പാട്ടുകൾക്കും ട്രെയിലറുകൾക്കും വൻ സ്വീകരണമാണ്  ലഭിച്ചിരുന്നത്. പഞ്ചവർണ്ണ തത്തക്ക് ശേഷം ജയറാം നായകനായെത്തുന്ന  ചിത്രം കൂടിയാണിത്.